ന്യൂനപക്ഷകാര്യ മന്ത്രാലയം

സംസ്ഥാന വഖഫ് ബോർഡുകളിലെ ഉദ്യോഗസ്ഥർക്കായുള്ള ബോധവൽക്കരണ പരിപാടിയെ കേന്ദ്ര മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്‌വി അഭിസംബോധന ചെയ്‌തു

Posted On: 28 JAN 2021 1:04PM by PIB Thiruvananthpuram

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി രാജ്യത്തൊട്ടാകെയുള്ള വഖഫ് വസ്‌തുവകകളിൽ, സാമൂഹ്യ-സാമ്പത്തിക, വിദ്യാഭ്യാസ, നൈപുണ്യ വികസന പദ്ധതികൾ എന്നിവയ്ക്കായി സർക്കാർ വൻതോതിൽ അടിസ്ഥാന സൗകര്യം സജ്ജമാക്കിയതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

രാജ്യത്തുടനീളം 6 ലക്ഷത്തി 64,000 രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കൾ ഉള്ളതായി സെൻട്രൽ വഖഫ് കൗൺസിൽ ന്യൂഡൽഹിയിൽ സംസ്ഥാന വഖഫ് ബോർഡ്‌ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ നഖ്‌വി പറഞ്ഞു. എല്ലാ സംസ്ഥാന വഖഫ് ബോർഡുകളുടെയും ഡിജിറ്റൈസേഷൻ പൂർത്തിയായി. വഖഫ് സ്വത്തുക്കളുടെ ജിയോ ടാഗിംഗ് , ജി‌പി‌എസ് മാപ്പിംഗ് എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു. എല്ലാ സംസ്ഥാന വഖഫ് ബോർഡുകളിലും വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 6 വർഷത്തിനിടയിൽ രാജ്യത്തൊട്ടാകെയുള്ള വഖഫ് ഭൂമിയിൽ പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം (പി‌എം‌ജെ‌വി‌കെ) വഴി സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, കമ്മ്യൂണിറ്റി ഹാളുകൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സർക്കാർ മുഴുവൻ തുകയും മുടക്കി നിർമ്മിച്ചിട്ടുണ്ട്.

 

***


(Release ID: 1692932) Visitor Counter : 193