ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം

പക്ഷിപ്പനി സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 27 JAN 2021 4:23PM by PIB Thiruvananthpuram



ന്യൂഡൽഹി , ജനുവരി 27 ,2021

 2021 ജനുവരി 27 വരെയുള്ള വിവരങ്ങൾ പ്രകാരം രാജ്യത്തെ  കേരളം ഉൾപ്പടെയുള്ള 9 സംസ്ഥാനങ്ങളിൽ ഇറച്ചി പക്ഷികളിലും 12 സംസ്ഥാനങ്ങളിൽ കാക്ക / ദേശാടന/ കാട്ടു പക്ഷികൾ എന്നിവയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്

 മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ  പ്രഭവകേന്ദ്രങ്ങളിൽ  നിയന്ത്രണ പ്രതിരോധ നടപടികളുടെ ഭാഗമായ ശുചീകരണവും അണുവിമുക്തമാക്കൽ പ്രക്രിയകളും പുരോഗമിക്കുകയാണ്


 കർമ്മ പദ്ധതി പ്രകാരം സംസ്ഥാന ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഇറച്ചി പക്ഷികൾ, മുട്ടകൾ, അവയ്ക്കുള്ള തീറ്റകൾ എന്നിവ നശിപ്പിച്ചിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം കർഷകർക്ക് വിതരണം ചെയ്തു കഴിഞ്ഞു

 പക്ഷിപ്പനി 2021- പ്രതിരോധ നിയന്ത്രണങ്ങൾക്കായുള്ള പുതുക്കിയ കർമ്മപദ്ധതി പ്രകാരം തങ്ങൾ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് സംസ്ഥാന കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങൾ എല്ലാ ദിവസവും മൃഗ പാലന ക്ഷീര വകുപ്പിന് റിപ്പോർട്ടുകൾ സമർപ്പിക്കുന്നുണ്ട്

 ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങൾ അടക്കം സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും പൊതുജനങ്ങൾക്കിടയിൽ പക്ഷിപനി സംബന്ധിച്ച അവബോധം വളർത്താൻ വകുപ്പ് തുടർച്ചയായ പരിശ്രമം നടത്തുന്നുണ്ട്



(Release ID: 1692723) Visitor Counter : 123