പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക സാമ്പത്തിക ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

प्रविष्टि तिथि: 27 JAN 2021 4:35PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക സാമ്പത്തിക ഫോറത്തിലെ  ദാവോസ് ഡയലോഗിനെ നാളെ (2021 ജനുവരി 28 ന്)വീഡിയോ കോൺഫറൻസിംഗിലൂടെ  അഭിസംബോധന ചെയ്യും. ലോകമെമ്പാടുമുള്ള 400 ലധികം വ്യവസായ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. നാലാം വ്യാവസായിക വിപ്ലവത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കും - മാനവികതയുടെ നന്മയ്ക്കായി സാങ്കേതികവിദ്യയുടെ ഉപയോഗം  . പരിപാടിയിൽ പ്രധാനമന്ത്രി സിഇഒമാരുമായും  സംവദിക്കും.

COVID- ന് ശേഷമുള്ള ലോകത്ത് ലോക സാമ്പത്തിക ഫോറത്തിന്റെ 'ഗ്രേറ്റ് റീസെറ്റ് ഇനിഷ്യറ്റീവ് 'ന്റെ  സമാരംഭവും  ദാവോസ് ഡയലോഗ് കാര്യപരിപാടിയിൽ ഉൾപ്പെടും


(रिलीज़ आईडी: 1692711) आगंतुक पटल : 230
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada