വിനോദസഞ്ചാര മന്ത്രാലയം
ഭാരത് പർവ്–- 2021, നാളെ ടൂറിസം മന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ സാന്നിധ്യത്തിൽ ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ഉദ്ഘാടനം ചെയ്യും
प्रविष्टि तिथि:
25 JAN 2021 1:57PM by PIB Thiruvananthpuram
ഇന്ത്യൻ ജീവിതത്തിന്റെ ചൈതന്യത്തെ ആസ്വദിക്കുന്നതിനായി ഭാരത് പാർവ് എന്ന വാർഷിക പരിപാടി www.bharatparv2021.com വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ ജനുവരി 26 മുതൽ 31 വരെ സംഘടിപ്പിക്കുന്നു. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പവലിയനുകൾ അവരുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പാചകരീതി, കരകൗശലവേലകൾ, മറ്റ് സവിശേഷതകൾ എന്നിവയും പ്രദർശിപ്പിക്കും. ഈ വർഷത്തെ വെർച്വൽ ഭാരത് പർവ് 2021 ജനുവരി 26ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ സാന്നിധ്യം വഹിക്കും.
2016 മുതൽ എല്ലാ വർഷവും റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 26 മുതൽ 31 വരെ കേന്ദ്ര ടൂറിസം മന്ത്രാലയം ചെങ്കോട്ടയുടെ കവാടങ്ങൾക്ക് സമീപത്തായി ഭാരത് പർവ് സംഘടിപ്പിക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും സംഘടനകളും നാഷണൽ മ്യൂസിയം, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാധ്യമവിഭാഗങ്ങൾ, കെവിഐസി തുടങ്ങിയ സംഘടനകളും ഇന്ത്യയിലുടനീളം ഉള്ള കരകൗശല വസ്തുക്കൾ, കൈത്തറി ഉൽപ്പന്നം, സംഗീതം, നൃത്തം, ചിത്രങ്ങൾ, സാഹിത്യ കൃതികൾ, മറ്റ് സവിശേഷ വസ്‌തുക്കൾ എന്നിവ പ്രദർശിപ്പിക്കും.
www.bharatparv2021.com ൽ ലോഗിൻ ചെയ്ത് ലോകമെമ്പാടുമുള്ളവർക്ക് ഭാരത് പർവ് ആസ്വദിക്കാം
***
(रिलीज़ आईडी: 1692211)
आगंतुक पटल : 120