രാജ്യരക്ഷാ മന്ത്രാലയം

ആൻഡമാൻ സമുദ്രത്തിൽ സംയുക്ത സൈനികാഭ്യാസം

प्रविष्टि तिथि: 25 JAN 2021 9:39AM by PIB Thiruvananthpuram

 

ഇന്ത്യൻ സായുധസേന ആൻഡമാൻ സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും "ആംഫെക്സ് 21’ ,  "കവച്‌’  എന്നിങ്ങനെ വൻതോതിലുള്ള സംയുക്ത സൈനിക പരിശീലനംപ്രകടനം  നടത്തി.


ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റേൺ നേവൽ കമാൻഡ്, ആർമി സതേൺ കമാൻഡ് എന്നിവയുടെ പങ്കാളിത്തത്തോടെ കരസേന, നാവികസേന, വ്യോമസേന, തീരസംരക്ഷണ സേന എന്നിവയുടെ സാമഗ്രികൾ ഉപയോഗിച്ചാണ്‌ സംയുക്‌ത അഭ്യാസം നടത്തിയത്.

ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും സംയുക്ത സേന അതിതീവ്രവും ആക്രമണോൽസുകവുമായ പ്രതിരോധ തന്ത്രങ്ങൾ അവതരിപ്പിച്ചു . ആക്രമണ ശേഷി വർധിപ്പിക്കുന്നതിനും യോജിച്ച പ്രവർത്തന നടപടിക്രമങ്ങൾ ഊർജിതപ്പെടുത്തുന്നതിനുമാണ്‌ മൂന്നു സേനകളുടെയും സംയുക്ത  അഭ്യാസം..


ബഹിരാകാശത്തും ആകാശത്തും കരയിലും  കടലിലും വിന്യസിച്ചിട്ടുള്ളവയിൽ നിന്നുള്ള രഹസ്യാന്വേഷണ വിവര വിശകലനവും തത്സമയം പങ്കിട്ട്‌ യുദ്ധമുഖത്ത്‌ പെട്ടെന്ന്‌ തീരുമാനമെടുക്കുവാനുമുള്ള സംയുക്ത ശേഷികൾ അഭ്യാസം ശക്‌തിപ്പെടുത്തുന്നു.

 

 

***


(रिलीज़ आईडी: 1692140) आगंतुक पटल : 274
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Punjabi , Tamil