ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ശാസ്ത്രസാങ്കേതിക-നൂതനാശയ നയത്തിന്റെ (STIP) കരടിൽ ഇന്ത്യയിലെ മുതിർന്ന ചിന്തകർ തങ്ങളുടെ ആശയങ്ങളും ദർശനങ്ങളും പങ്കുവെച്ചു
Posted On:
24 JAN 2021 3:41PM by PIB Thiruvananthpuram
അഞ്ചാമത് ദേശീയ ശാസ്ത്രസാങ്കേതിക-നൂതനാശയ നയത്തിന്റെ കരട് ശക്തിപ്പെടുത്തുന്നതിന്, രാജ്യത്തെ വിവിധ മേഖലകളിലെ വിദഗ്ധരും ചിന്തകരും തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു.
2021 ജനുവരി 23 ന് നടത്തിയ വെബ്ബിനാറിൽ കേന്ദ്ര ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ കെ വിജയ് രാഘവൻ, ശാസ്ത്രസാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫസർ അശുതോഷ് ശർമ എന്നിവർ പങ്കെടുത്തു.
ശാസ്ത്രസാങ്കേതിക വകുപ്പ്, കേന്ദ്ര ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസ് എന്നിവിടങ്ങളിൽനിന്നുള്ള മാർഗ്ഗനിർദ്ദേശ പ്രകാരം ഡോ. അഖിലേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള സ്ടിപ്പ് സെക്രട്ടറിയേറ്റ് ആണ് നയത്തിന്റെ കരടിന് രൂപം നൽകിയിരിക്കുന്നത്. 2020 ഡിസംബർ 31ന് കരട് നയം പൊതുജന അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിരുന്നു. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട് അന്നുമുതൽ മുന്നൂറോളം യോഗങ്ങൾ ഇതുവരെ നടത്തിക്കഴിഞ്ഞു.
അടുത്ത രണ്ട് ആഴ്ചയിൽ നിരവധി യോഗങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നയത്തിൻ മേലുള്ള പൊതുജനാഭിപ്രായം സ്വീകരിക്കുന്ന അവസാന ദിവസം 2021 ജനുവരി 31 ലേക്ക് ദീർഘിപ്പിച്ചു.
***
(Release ID: 1691945)
Visitor Counter : 220