യുവജനകാര്യ, കായിക മന്ത്രാലയം

ദേശീയ ഗുസ്തി മത്സരങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന മാധ്യമവാർത്തകളിൽ, സായി (SAI) റിപ്പോർട്ട് ആവശ്യപ്പെട്ടു

Posted On: 24 JAN 2021 2:23PM by PIB Thiruvananthpuram

ജനുവരി 23ന് നോയിഡ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഗുസ്തി മത്സരങ്ങളിൽ, ശാരീരിക അകലം ഉൾപ്പെടെ മഹാമാരി കാലത്ത് മത്സരങ്ങൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന മാധ്യമ വാർത്തകളിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ റിപ്പോർട്ട് ആവശ്യപ്പെട്ടു. മത്സരങ്ങൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട മാതൃകാപ്രവർത്തന ചട്ടങ്ങൾ (SOP) കർശനമായി പാലിക്കാൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുള്ളതായി സായി ഡയറക്ടർ ജനറൽ ശ്രീ സന്ദീപ് പ്രധാൻ പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ട വിഷയത്തിൽ, തിങ്കളാഴ്ചയോടു കൂടി റിപ്പോർട്ട് സമർപ്പിക്കാൻ ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

 

അത്ലറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് രാജ്യത്തെ എല്ലാ സ്പോർട്സ് ഫെഡറേഷനുകളോടും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ നിർദേശം നൽകണമെന്ന് സായി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട്അഭ്യർത്ഥിച്ചിട്ടുണ്ട്.

 

***



(Release ID: 1691941) Visitor Counter : 85