റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ജന സൗഹൃദം ആകേണ്ടതുണ്ട് എന്ന് കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരി

Posted On: 20 JAN 2021 2:52PM by PIB Thiruvananthpuram

രാജ്യത്തെ പൊതു ഗതാഗത സംവിധാനം ജനസൗഹൃദവും, സുരക്ഷിതവും, ചിലവുകുറഞ്ഞതും, എല്ലാവർക്കും ലഭ്യമാകുന്നതും, മികച്ചതും, മാലിന്യവിമുക്തവും ആകേണ്ടതുണ്ട് എന്ന് കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്ഗരി. രാജ്യത്തെ പൊതു ഗതാഗത സംവിധാനം മുഴുവനായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാനും കൂടുതൽ ഫലപ്രദം ആകുവാനും ഒരു ദേശീയ പൊതു മൊബിലിറ്റി കാർഡ് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗതാഗത വികസന സമിതിയുടെ നാല്പതാമത് സമ്മേളനത്തെ ഇന്നലെ വൈകിട്ട് അഭിസംബോധന ചെയ്യവേ ബസ്സുകളുടെ പ്രവർത്തനത്തിന് ഫോസിൽ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. CNG, LNG, എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ എന്നിവയ്ക്കൊപ്പം വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർക്കൊപ്പം, ഗതാഗത സെക്രട്ടറിമാരും, ഗതാഗത കമ്മീഷണർമാരും യോഗത്തിൽ പങ്കെടുത്തു

പൊതുഗതാഗത സംവിധാനം ആധുനികവൽക്കരിക്കാനും കൂടുതൽ മികച്ചതാക്കാനും സംസ്ഥാനങ്ങൾ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണ ശ്രീ ഗഡ്കരി വാഗ്ദാനം ചെയ്തു. FAME-II പോലെയുള്ള എല്ലാ കേന്ദ്ര ഗവൺമെന്റ് പദ്ധതികളുടേയും ഗുണഫലങ്ങൾ സംസ്ഥാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതുവഴി സാവധാനം വൈദ്യുത വാഹനങ്ങളിലേക്ക് മാറാനും ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുഗതാഗത സംവിധാനത്തിന്റെയും ബസ്സുകളുടെയും ഗുണമേന്മ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി

ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ജനറൽ (റിട്ടേർഡ്) ഡോക്ടർ വി കെ സിംഗും യോഗത്തിൽ പങ്കെടുത്തു.

 

***


(Release ID: 1690740) Visitor Counter : 179