റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

യാത്ര-ചരക്ക് വാഹനങ്ങളുടെ നീക്കം സംബന്ധിച്ച് അയൽരാജ്യങ്ങളുമായി ധാരണാപത്രത്തിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം പുറത്തിറക്കി

Posted On: 19 JAN 2021 11:56AM by PIB Thiruvananthpuram
ഇന്ത്യയ്ക്കും അയൽ രാജ്യങ്ങൾക്കും ഇടയിൽ യാത്രക്കാരുടെയും, സാധനസാമഗ്രികളുടെയും നീക്കം സംബന്ധിച്ച്, 1988 ലെ വാഹന നിയമത്തിനു കീഴിൽ പ്രവർത്തന ചട്ടങ്ങൾ വിജ്ഞാപനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി കേന്ദ്രങ്ങൾ, ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയത്തെ സമീപിച്ചിരുന്നു.

 

അമൃത്സർ മുതൽ ലാഹോർ വരെയും (2006), ന്യൂഡൽഹി മുതൽ ലാഹോർ വരെയും (2000), കൊൽക്കത്ത മുതൽ ധാക്ക വരെയും (2000), അമൃത്സർ മുതൽ നാൻഖാനാ സാഹിബ് വരെ (2006) യും ബസ് സേവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് മന്ത്രാലയം നേരത്തെ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയും അയൽ രാജ്യങ്ങൾക്കും ഇടയിൽ ഒപ്പ് വയ്ക്കപ്പെട്ട ധാരണ പത്രങ്ങൾക്ക് കീഴിൽ സേവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് ആണ് ഇത്തരം ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നത്.
 
ഇന്ത്യയും അയൽ രാജ്യങ്ങൾക്കും ഇടയിലെ യാത്രക്കാരുടെയും, സാധനസാമഗ്രികളുടെ നീക്കം അടക്കമുള്ള എല്ലാതരം ധാരണാപത്രങ്ങൾക്കും വിധേയമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ചട്ടങ്ങൾ പുറപ്പെടുവിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം, 2021 ജനുവരി 15ന് മന്ത്രാലയത്തിന് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

 

*** 



(Release ID: 1690358) Visitor Counter : 97