രാജ്യരക്ഷാ മന്ത്രാലയം

ഇന്തോ-ഫ്രഞ്ച് എക്‌സർസൈസ്‌ ഡെസേർട്ട്‌ നൈറ്റ് - 21

Posted On: 19 JAN 2021 11:22AM by PIB Thiruvananthpuram

 

ഇന്ത്യൻ വ്യോമസേനയും ഫ്രഞ്ച് വ്യോമ, ബഹിരാകാശ സേനയും 2021 ജനുവരി 20 മുതൽ 24 വരെ ജോധ്പൂരിലെ വ്യോമസേന താവളത്തിൽ ഡെസേർട്ട് നൈറ്റ് - 21, ഉഭയകക്ഷി വ്യോമ പരിശീലനം സംഘടിപ്പിക്കും.
 
ഇന്തോ-ഫ്രഞ്ച് പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയും ഫ്രഞ്ച് വ്യോമ, ബഹിരാകാശ സേനയും 'ഗരുഡ' എന്ന പേരിൽ ആറ് പരിശീലനങ്ങൾ നടത്തിയിട്ടുണ്ട്. ഏറ്റവും അടുത്ത കാലത്ത്‌ 2019 ൽ ഫ്രാൻസിലായിരുന്നു.
 

ഇരു ഭാഗത്തും റാഫേൽ വിമാനം ഉൾപ്പെടുന്നു എന്ന സവിശേഷതയും ഡെസേർട്ട്‌ നൈറ്റ് പരിശീലനത്തിനുണ്ട്‌.(Release ID: 1690309) Visitor Counter : 2