കൃഷി മന്ത്രാലയം

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് ഡൽഹിയിൽ ചേർന്നു

Posted On: 19 JAN 2021 4:33PM by PIB Thiruvananthpuram


 അടുത്തിടെ രൂപീകരിച്ച 3 കാർഷിക പരിഷ്ക്കാര നിയമങ്ങളുമായി ബന്ധപ്പെട്ട്, ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തുന്നതിന് 12.01.2021 ൽ സുപ്രീം കോടതി നിയമിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന്(19.1.21) ന്യൂഡൽഹിയിൽ ചേർന്നു. കാർഷിക ചെലവ്& വില  മുൻ കമ്മീഷൻ ഡോ. അശോക് ഗുലാത്തി,ഷെത്കാരി സംഘടനാ പ്രസിഡന്റ് ശ്രീ അനിൽ ഗൻവാത്, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റ്യൂട്ട്,സൗത്ത് ഏഷ്യ മുൻ ഡയറക്ടർ ഡോ.  പ്രമോദ് ജോഷി എന്നിവർ യോഗത്തിൽ പങ്കെടുത്തു. കർഷകർ, കർഷക സംഘടനകൾ, കർഷക യൂണിയനുകൾ, മറ്റ് തൽപരകക്ഷികൾ എന്നിവരുമായി ചർച്ച ചെയ്തതിനുശേഷം രണ്ടുമാസം കൊണ്ട് സമിതിയുടെ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള പ്രവർത്തന രൂപരേഖയ്ക്ക് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.

 സംസ്ഥാന ഗവൺമെന്റ്കൾ, സംസ്ഥാനങ്ങളിലെ വിപണനകേന്ദ്രങ്ങൾ, മറ്റു ബന്ധപ്പെട്ടവർ എന്നിവരുമായും സമിതി ചർച്ച നടത്തുമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ശ്രീ അനിൽ ഗൻവാത് പറഞ്ഞു.  ചർച്ചയ്ക്കായി കർഷക സംഘടനകളെയും അസോസിയേഷനുകളെയും ഉടൻ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു
   


(Release ID: 1690188) Visitor Counter : 128