പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏകതാ പ്രതിമയിലേക്ക് റെയിൽ ഗതാഗതസൗകര്യം സാധ്യമാക്കുന്ന 8 ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.


റെയിൽവേയുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ നിരവധി പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

എംജിആറിന്റെ ജന്മ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലിയർപ്പിച്ചു.

Posted On: 17 JAN 2021 1:39PM by PIB Thiruvananthpuram

ഗുജറാത്തിലെ കേവാദിയയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 8 ട്രെയിനുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഇതുവഴി ഏകതാ പ്രതിമ യിലേക്കുള്ള റെയിൽ ഗതാഗത സൗകര്യം കൂടുതൽ വർധിക്കും. ബ്രോഡ് ഗേജ്  ആയി മാറ്റിയ ധാബോയ്- ചന്തോഡ് റെയിൽവേ ലൈൻ, ചന്തോഡ് -കേവാദിയാ പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, പുതുതായി വൈദ്യുതീകരിച്ച പ്രതാപ് നഗർ -കെവാദിയ സെക്ഷൻ, ധാബോയ്, ചന്തോഡ്, കേവാടദിയ എന്നിവിടങ്ങളിലെ പുതിയ റെയിൽവേ സ്റ്റേഷൻ മന്ദിരങ്ങൾ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 റെയിൽവേയുടെ ചരിത്രത്തിലാദ്യമായാണ്  ഒരേ ലക്ഷ്യസ്ഥാനത്തേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്നത് എന്ന് ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ഏകതാ പ്രതിമയും സർദാർ സരോവറും  സ്ഥിതിചെയ്യുന്ന കെവാദിയയുടെ പ്രാധാന്യം കൊണ്ടാണിതെന്നും പ്രധാനമന്ത്രി വിശദമാക്കി. ഇന്നത്തെപരിപാടി റെയിൽവേയുടെ ദർശനവും സർദാർ പട്ടേലിന്റെ ദൗത്യവും തെളിയിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.


 കെവാദിയയിലേക്കുള്ള ഒരു ട്രെയിൻ, പുരട്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്നത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ  എംജിആർ ന് ആദരാഞ്ജലികളർപ്പിച്ചു. ചലച്ചിത്ര രംഗത്തും രാഷ്ട്രീയ രംഗത്തും എം ജി ആർ നൽകിയ മഹത്തായ സേവനങ്ങളെ ശ്രീ മോദി പ്രകീർത്തിച്ചു. എം ജി ആറിന്റെ പ്രവർത്തനങ്ങൾ പാവപ്പെട്ടവർക്ക് വേണ്ടി സമർപ്പിച്ചിട്ടുള്ളത് ആണെന്നും താഴെക്കിടയിലുള്ളവരുടെ അന്തസ്സുള്ള ജീവിതത്തിനായി അദ്ദേഹം നിരന്തരം പരിശ്രമിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കാൻ നാം ശ്രമിക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ, എം ജി ആറിന്റെ പേരിൽ പുനർനാമകരണം ചെയ്തതായി പരാമർശിച്ചു.

ചെന്നൈ വാരാണസി,രേവ,ദാദർ, ഡൽഹി  എന്നിവിടങ്ങളിൽ നിന്നും കേവാദിയയി ലേക്കുള്ള  ട്രെയിൻ സർവീസും, കേവാദിയ -പ്രതാപ് നഗർ മെമു സർവീസ്,  ധാബോയ്, ചന്തോഡ് ബ്രോഡ്ഗേജ്  റെയിൽവേ ലൈൻ എന്നിവ  കേവാദിയയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കും എന്ന് അദ്ദേഹം പറഞ്ഞു.

  വിനോദസഞ്ചാരികൾക്കും തദ്ദേശീയരായ ആദിവാസികൾക്കും പുതിയ തൊഴിലവസരങ്ങളും സാധ്യതകളും ഇത് തുറന്നു നൽകും. നർമ്മദ യിലെ വിശ്വാസ കേന്ദ്രങ്ങളായ കർണാലി, പോയ്ച്ച,  എന്നിവിടങ്ങളിലേക്കും റെയിൽവേ ലൈനുകൾ ഗതാഗത സൗകര്യം ഉറപ്പാക്കും..


 റെയിൽവേ അടിസ്ഥാന സൗകര്യത്തിന് ഉള്ള വികസന സമീപന മാറ്റത്തെ പ്രധാനമന്ത്രി വിശദമാക്കി. സമീപകാലത്ത് റെയിൽവേയുടെ സമഗ്ര പരിഷ്ക്കരണത്തിനായി പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും ബജറ്റിലും പുതിയ ട്രെയിൻ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹുതല പ്രവർത്തനങ്ങളിലൂടെ റെക്കോർഡ് സമയത്തിനുള്ളിൽ കേവാദിയയിലെ നിർമ്മാണം പൂർത്തീകരിച്ചത് പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.


 ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി കളുടെ ഉദാഹരണവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.   പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ പൂർവ പശ്ചിമ ചരക്ക് ഇടനാഴികൾ രാഷ്ട്രത്തിനു സമർപ്പിച്ചിരുന്നു. 2006 -2014 കാലയളവിനിടയിൽ പൂർവ പശ്ചിമ ചരക്ക് ഇടനാഴികൾ പേപ്പറുകളിൽ മാത്രമായിരുന്നുവെന്ന് ഒരു കിലോമീറ്റർ പോലും ട്രാക്ക് നിർമ്മിച്ചിരുന്നില്ല  എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ 1,100 കിലോമീറ്റർ കിലോമീറ്റർ പാത ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തിക്കാൻ ആകും എന്നും പ്രധാനമന്ത്രി പറഞ്ഞു.

 രാജ്യത്തെ റയിൽ ഗതാഗത സൗകര്യം കുറഞ്ഞ മേഖലകളിലേക്ക് പുതിയ  സൗകര്യങ്ങൾ എത്തിക്കാനുള്ള പരിശ്രമങ്ങൾ വേഗത്തിൽ നടന്നുവരികയാണെന്ന്sri മോദി പറഞ്ഞു. ബ്രോഡ് ഗേജ് ലേക്കുള്ള മാറ്റവും വൈദ്യുതീകരണ പ്രവർത്തനങ്ങളും പുതിയ ട്രാക്കു കളുടെ നിർമാണവും വളരെ വേഗത്തിൽ നടക്കുകയാണ്. സെമി ഹൈസ്പീഡ് ട്രെയിനുകൾ നിന്നും ഹൈസ്പീഡ് ട്രെയിനുകളിലേക്ക് മാറുന്നതിന് ബജറ്റ് പലമടങ്ങ്  വർധിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


 റെയിൽവേ പരിസ്ഥിതി സൗഹൃദo ആയിരിക്കുമെന്ന് ഉറപ്പുവരുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഹരിത മന്ദിര സർട്ടിഫിക്കേഷനോട് കൂടി പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ആണ് കെവാദിയാ.

 റെയിൽവേയുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങളും സാങ്കേതികവിദ്യയിലും സ്വയംപര്യാപ്തതയുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന്  പ്രാദേശികമായി നിർമ്മിച്ച  ആധുനിക ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


 റെയിൽവേ വികസനത്തിന് നൈപുണ്യമുള്ള മാനവവിഭവ ശേഷിയുടെ ആവശ്യകത മുന്നിൽ കണ്ടുകൊണ്ടാണ് വഡോദരയിലെ റെയിൽവേ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ലോകത്ത് തന്നെ ഇത്തരം അക്കാദമിക സ്ഥാപനം ഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. റെയിൽ ഗതാഗതത്തിന് ആധുനിക സൗകര്യങ്ങൾ,  മൾട്ടി ഡിസിപ്ലിനറി ഗവേഷണം, പരിശീലനം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. 20 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിഭാധനരായ യുവാക്കൾക്ക് റെയിൽവേയുടെ ഭാവി നിർണയിക്കുന്ന തിനായുള്ള പരിശീലനം നൽകുന്നുണ്ട്. നൂതനം ആശയങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും റെയിൽവേയെ ആധുനിക വൽക്കരിക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

***



(Release ID: 1689482) Visitor Counter : 135