യുവജനകാര്യ, കായിക മന്ത്രാലയം

പുതുക്കിയതോ പുതിയതോ ആയ എല്ലാ കായിക പരിശീലന സൗകര്യങ്ങൾക്കും കായിക താരങ്ങളുടെ പേരിടാൻ കായിക മന്ത്രാലയം തീരുമാനിച്ചു

Posted On: 17 JAN 2021 3:50PM by PIB Thiruvananthpuram

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ, പുതിയതോ പുതുക്കിയതോ ആയ എല്ലാ പരിശീലന സൗകര്യങ്ങൾക്കും രാജ്യത്തെ പ്രശസ്തരായ കായിക താരങ്ങളുടെ പേരിടാൻ കായികമന്ത്രാലയ തീരുമാനം. ഇവർ രാജ്യത്തിന് നൽകിയ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

 


രാജ്യത്ത് ഒരു കായിക സംസ്കാരം വളർത്തുന്നതിനായി, നമ്മുടെ കായിക താരങ്ങൾക്ക് അവർ അർഹിക്കുന്ന ആദരവ് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് ഉണ്ടെന്ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ കിരൺ റിജിജു അഭിപ്രായപ്പെട്ടു. എങ്കിൽ മാത്രമേ കായിക മേഖലയെ നമ്മുടെ യുവജനങ്ങൾ ഗൗരവപരമായി കാണൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 


നിലവിൽ മത്സരരംഗത്ത് ഉള്ളതോ വിരമിച്ചത് ആയ എല്ലാ കായികതാരങ്ങൾക്കും സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഭരണകൂടം ഉറപ്പു വരുത്തുന്നുണ്ട്. നമ്മുടെ കായികതാരങ്ങളോടുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് കായിക പരിശീലന സൗകര്യങ്ങൾക്ക് അവരുടെ പേര് നൽകുന്നതിലൂടെ ഭരണകൂടം വെളിവാകുന്നതെന്നും ശ്രീ റിജിജു വ്യക്തമാക്കി.

 

***(Release ID: 1689423) Visitor Counter : 83