രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യൻ കരസേന അഞ്ചാമത് വെറ്ററൻസ് ഡേ ഇന്ന് (ജനുവരി 14) ആഘോഷിച്ചു

Posted On: 14 JAN 2021 3:49PM by PIB Thiruvananthpuram

ഇന്ത്യൻ കരസേന ഇന്ന് അഞ്ചാമത് വെറ്ററൻസ് ഡേ ആഘോഷിച്ചു. കരസേനയുടെ ആദ്യ കമാൻഡർ ഇൻ ചീഫ്, ഫീൽഡ് മാർഷൽ കെ എം കരിയപ്പ നൽകിയ സേവനങ്ങളുടെ ബഹുമാനാർത്ഥം,1953 ൽ അദ്ദേഹം വിരമിച്ച  ദിവസമാണ് (ജനുവരി 14) വെറ്ററൻസ് ഡേ ആയി ആഘോഷിക്കുന്നത്.

ഇന്ന് രാവിലെ ഡൽഹിയിൽ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കൽ ചടങ്ങ് നടന്നു. ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെറ്ററൻസ് മീറ്റിൽ നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ് മുഖ്യ അതിഥിയായിരുന്നു. കരസേനാ മേധാവി ജനറൽ എം എം നരവനെ, വ്യോമസേനാ മേധാവി ആർ കെ ബ രിയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

1971ലെ യുദ്ധത്തിൽ പങ്കെടുത്ത ധീര സൈനികർക്ക് സമർപ്പിച്ചുകൊണ്ടുള്ള 'സ്വർണിം വിജയ് വർഷ്' ഗാനം അഡ്മിറൽ കരംബീർ സിംഗ് പ്രകാശനം ചെയ്തു. കരസേനയുടെ 'സമാൻ', വ്യോമസേനയുടെ 'വായു സംവേദന 'എന്നീ മാസികകളും ചടങ്ങിൽ പ്രകാശനം ചെയ്തു. മുതിർന്ന സൈനികർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും മാത്രമായുള്ളതാണ് ഈ മാസികകൾ

 

***



(Release ID: 1688577) Visitor Counter : 852