ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം

രാജ്യത്തെ പക്ഷിപ്പനിയുടെ സ്ഥിതി വിവരം

Posted On: 13 JAN 2021 4:11PM by PIB Thiruvananthpuram2021 ജനുവരി 13 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 10 സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ജമ്മു-കാശ്മീരിലെ ഒരു ജില്ലയിലും, ജാർഖണ്ഡിലെ 4 ജില്ലകളിലും പക്ഷികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2021 ജനുവരി 12ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയുടെ കീഴിൽ ഒരു വീഡിയോ കോൺഫറൻസ് സംഘടിപ്പിക്കുകയും, 17 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുകയും ചെയ്തു. കർമ്മ പദ്ധതി 2021 അനുസരിച്ച്, പക്ഷിപ്പനി വ്യാപനം തടയുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പ്രതിരോധ സുരക്ഷാ ഉപകരണങ്ങൾ ആവശ്യമായ അളവിൽ വിതരണം ചെയ്യുന്നതിനും പൗൾട്രി ഫാമുകളിൽ ജൈവ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിന് സംസ്ഥാന തലങ്ങളിൽ ബി എസ് എൽ ll ലാബുകൾ കണ്ടെത്താനും നിർദേശം നൽകി.

കോഴികളിലും, താറാവുകളിലും രോഗം പടരുന്നില്ലെന്ന് ഉറപ്പു വരുത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി, താറാവ്, അവയുടെ മുട്ട എന്നിവയുടെ വിതരണം നിരോധിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തീരുമാനങ്ങൾ പുനപരിശോധിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

പക്ഷിപ്പനി സംബന്ധിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരണം. സംസ്ഥാനങ്ങൾക്ക് ആവശ്യമായ ധനസഹായവും കേന്ദ്ര ഗവൺമെന്റ് ഉറപ്പുനൽകിയിട്ടുണ്ട്.(Release ID: 1688469) Visitor Counter : 110