ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
രാജ്യത്തെ പക്ഷിപ്പനി സ്ഥിതിഗതികൾ
Posted On:
12 JAN 2021 4:17PM by PIB Thiruvananthpuram
രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ എച്ച്സിഎൽ-ഖേത്രി നഗറിൽ 2021 ജനുവരി 12 വരെ ചത്ത കാക്കകളിൽ പക്ഷിപ്പനി (എച്ച് 5 എൻ 8) സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ കാൺപൂരിലെ സുവോളജിക്കൽ പാർക്കിൽ ചത്ത കാക്കകളിലും പെലിക്കണുകളിലും പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചു. ഹിമാചൽപ്രദേശിലെ കംഗ്ര ജില്ലയിലെ ജഗ്‌നോളി, ഫത്തേപൂർ ഗ്രാമത്തിലും ചത്ത കാക്കകളിൽ പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ നിന്നെടുത്ത കോഴികളുടെ സാമ്പിളിൽ പക്ഷിപ്പനിയുള്ളതായി (എച്ച് 5 എൻ 1) ഇന്ന് ഭോപ്പാൽ എൻഐഎച്ച്‌എസ്‌എഡിയിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ്) നിന്ന് സ്ഥിരീകരണം വന്നു.
മൃഗസംരക്ഷണ , ക്ഷീര വകുപ്പ് പരിശോധനാ മാർഗ്ഗനിർദേശങ്ങൾ നൽകി. പക്ഷിപ്പനി പടരുന്ന മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കാനായി ഒരു കേന്ദ്രസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
(Release ID: 1687981)
Visitor Counter : 140