വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

51 -ാമത് ഐ എഫ് എഫ് ഐ :കൺട്രി ഇൻ ഫോക്കസ് ആയി ബംഗ്ലാദേശിനെ തെരഞ്ഞെടുത്തു.

प्रविष्टि तिथि: 11 JAN 2021 1:09PM by PIB Thiruvananthpuram



 അൻപത്തിയൊന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ  'കൺട്രി ഇൻ ഫോക്കസ്' ആയി ബംഗ്ലാദേശിനെ തെരഞ്ഞെടുത്തു.
 ഒരു രാജ്യത്തിന്റെ ചലച്ചിത്രമേഖലയിലെ സംഭാവനകളെയും  മികവുകളെയും  അംഗീകരിക്കുന്നതിനുള്ള പ്രത്യേക വിഭാഗം ആണിത്.  തൻവീർ മുകമ്മലിന്റെ 'ജിബോന്ദുലി ', സഹീദുർ  റഹിം അഞ് ജാൻ സംവിധാനം ചെയ്ത 'മെഘമല്ലാർ', റുബായിയത്ത് ഹുസൈനിന്റെ 'അണ്ടർ കൺസ്ട്രക്ഷൻ',നുഹാഷ് ഹുമയൂണും സംഘവും  ചേർന്ന് നിർമ്മിച്ച 'സിൻസിയർലി  യുവർസ്  ധാക്ക' എന്നീ ചിത്രങ്ങളാണ് 'കൺട്രി ഇൻ ഫോക്കസ്' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

2021 ജനുവരി 16 മുതൽ 24 വരെയാണ് 51 മത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം  സംഘടിപ്പിച്ചിരിക്കുന്നത്.


(रिलीज़ आईडी: 1687634) आगंतुक पटल : 223
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , Marathi , Punjabi , Bengali , English , Urdu , Manipuri , Tamil , Telugu