വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

51ാം ഐ.എഫ്.എഫ്.ഐ.യുടെ ഒ.ടി.ടി പ്ലാറ്റ്‌ഫോം പരിപാടികളുടെ ക്രമം പ്രഖ്യാപിച്ചു


പ്രമുഖരുടെ ക്ലാസുകള്‍, സംവാദങ്ങള്‍, തത്സമയ സംപ്രേഷണം, ഒടിടി പ്ലാറ്റ്‌ഫോമിലെ സ്‌ക്രീനിംഗ്, ചോദ്യോത്തര വേള, ചലച്ചിത്ര നിരൂപണം

Posted On: 10 JAN 2021 5:59PM by PIB Thiruvananthpuram

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ഇന്ത്യയിലെ ഏറ്റവും വലിയ മേളയുമായ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന പരിപാടികളുടെ ക്രമം പ്രഖ്യാപിച്ചു. ഐ.എഫ്.എഫ്.ഐ.യുടെ 51-ാം പതിപ്പ് 2021 ജനുവരി 16 മുതല്‍ 24 വരെ ഗോവയിലാണ് നടക്കുന്നത്.

കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ആദ്യമായി  'ഹൈബ്രിഡ്' ചലച്ചിത്രമേളയായാണ് രാജ്യാന്തര ചലച്ചിത്രമേള ഇക്കുറി സംഘടിപ്പിക്കുന്നത്. ഇക്കൊല്ലം ഐ.എഫ്.എഫ്.ഐ. കുറച്ചു പരിപാടികള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലും പ്രേക്ഷകര്‍ക്കായി സംഘടിപ്പിക്കും.

 

പ്രധാന ഇനങ്ങള്‍:

റെട്രോസ്‌പെക്ടീവ് സിനിമകള്‍
a. പെഡ്രോ അല്‍മോദവര്‍

    ലൈവ് ഫ്‌ളെഷ് | ബാഡ് എജ്യൂക്കേഷന്‍ | വോള്‍വര്‍

b. റൂബന്‍ ഓസ്റ്റ്‌ലണ്ട്

    ദ സ്‌ക്വയര്‍ | ഫോഴ്സ് മാജ്വെ

പ്രമുഖരുടെ ക്ലാസുകള്‍
ശേഖര്‍ കപൂര്‍, പ്രിയദര്‍ശന്‍, പെറി ലാംഗ്, സുഭാഷ് ഗായ്, തന്‍വീര്‍ മൊക്കമ്മല്‍

സംവാദ സെഷന്‍
റിക്കി കെജ്, രാഹുല്‍ റവൈല്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, പാബ്ലോ സെസര്‍, അബൂബക്കര്‍ ഷാക്കി, പ്രസൂണ്‍ ജോഷി, ജോണ്‍ മാത്യു മാത്തന്‍, അഞ്ജലി മേനോന്‍, ആദിത്യ ധര്‍, പ്രസന്ന വിത്തനാഗേ, ഹരിഹരന്‍, വിക്രം ഘോഷ്, അനുപമ ചോപ്ര, സുനില്‍ ദോഷി, ഡൊമിനിക് സാങ്മ, സുനിത് ടണ്ഡന്‍

ഒ.ടി.ടി. പ്ലാറ്റ്ഫോമിലെ ലോക പനോരമ സിനിമകള്‍

ഉദ്ഘാടന-സമാപന ചടങ്ങുകളുടെ  തത്സമയ സംപ്രേഷണം

ചോദ്യോത്തര വേളകള്‍

ചലച്ചിത്ര നിരൂപണ സെഷനുകള്‍
പ്രൊഫ. മസ്ഹര്‍ കമ്രാന്‍, പ്രൊഫ.മധു അപ്സര, പ്രൊഫ. പങ്കജ് സക്സേന (എഫ്.ടി.ഐ.ഐ)

 

മിഡ് ഫെസ്റ്റ് ഫിലിം - വേള്‍ഡ് പ്രീമിയര്‍
മെഹ്‌റുനിസ

 

ഐഎഫ്എഫ്‌ഐ വെബ്‌സൈറ്റ്:  https://iffigoa.org/ 

 
ഐഎഫ്എഫ്‌ഐ  സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍:

ഇന്‍സ്റ്റാഗ്രാം -  https://instagram.com/iffigoa?igshid=1t51o4714uzle  

ട്വിറ്റര്‍-
https://twitter.com/iffigoa?s=21  

https://twitter.com/PIB_panaji  

ഫേസ്ബുക്ക്
https://www.facebook.com/IFFIGoa/  

 

ഐഎഫ്എഫ്‌ഐയെക്കുറിച്ച്:

1952 ല്‍ തുടക്കംകുറിച്ച ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം  (ഐഎഫ്എഫ്ഐ) ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളകളിലൊന്നാണ്. എല്ലാ വര്‍ഷവും ഗോവയില്‍ നടക്കുന്ന ഈ ഉത്സവം, വിവിധ രാജ്യങ്ങളിലെ ചലച്ചിത്രകാരന്മാര്‍ക്ക് ഒരു പൊതുവേദി പ്രദാനം ചെയ്യുന്നു. വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര സംസ്‌കാരങ്ങളെയും അവരുടെ സാമൂഹികവും സാംസ്‌കാരിക പശ്ചാത്തലത്തെയും മനസ്സിലാക്കാനും ലോകജനതയുടെ സൗഹൃദവും സഹകരണവും പ്രോത്സാഹിപ്പിക്കാനും മേള ലക്ഷ്യമിടുന്നു. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് (വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ), ഗോവ സംസ്ഥാന ഗവണ്‍മെന്റ് എന്നിവ സംയുക്തമായാണ് മേള നടത്തുന്നത്.

 

***

 



(Release ID: 1687617) Visitor Counter : 175