വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യൻ എംബസിയും എ.പി.ഇ.ഡി.എ. യും ചേർന്ന് ഭൂട്ടാനുമായുള്ള വെർച്വൽ ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു

Posted On: 08 JAN 2021 1:07PM by PIB Thiruvananthpuram

ഇന്ത്യയിലെ കാർഷികോത്പന്നങ്ങളുടെയും, സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെയും കയറ്റുമതി സാധ്യത വർദ്ധിപ്പിക്കുന്നതിനായി, ഭൂട്ടാനിലെ ഇന്ത്യൻ എംബസിയും, .പി..ഡി.. യും ചേർന്ന് (APEDA), 2021 ജനുവരി 07 ന് ഒരു വെർച്വൽ ബയർ സെല്ലർ മീറ്റ് (ബി‌.എസ്‌.എം.) സംഘടിപ്പിച്ചു. കാർഷിക - ഭക്ഷ്യ മേഖലയിൽ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് വ്യാപാര മേഖലയിലെ പ്രധാന പങ്കാളികളെയും ഇരു സർക്കാരുകളെയും ഒരു പൊതുവേദിയിൽ കൊണ്ടുവരാൻ യോഗത്തിനായി.

ഭൂട്ടാനുമായി സംഘടിപ്പിച്ച വെർച്വൽ ബയർ സെല്ലർ മീറ്റ് വിവിധ രാജ്യങ്ങളുമായി .പി..ഡി.. സംഘടിപ്പിച്ച ഇത്തരം പരിപാടികളുടെ പരമ്പരയിലെ പതിനഞ്ചാമത്തേതാണ്.

വെർച്വൽ ബയർ സെല്ലർ മീറ്റിൽ, വിവിധ വ്യാവസായിക-കാർഷിക സ്ഥാപനങ്ങളും, സർക്കാർ വകുപ്പുകളും വിഷയാവതരണം നടത്തി.

കോവിഡ്-19 മഹാമാരി കാരണം, കയറ്റുമതി പ്രോത്സാഹന കര്മ്മപരിപാടി സംഘടിപ്പിക്കാൻ സാധിച്ചില്ല. സാഹചര്യത്തിലാണ് ഇന്ത്യയിലെയും ഭൂട്ടാനിലെയും കയറ്റുമതി-ഇറക്കുമതി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു വേദി ഒരുക്കുന്നതിനായി വെർച്വൽ-ബി.എസ്.എം.സംഘടിപ്പിക്കാൻ .പി..ഡി.. നേതൃത്വം നൽകിയത്.

 

***

 



(Release ID: 1687114) Visitor Counter : 154