വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

51-മത് ഐ എഫ് എഫ് ഐ-യിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളുടെ പട്ടികയായി

Posted On: 07 JAN 2021 4:46PM by PIB Thiruvananthpuram

51-മത് എഫ് എഫ് -യിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളുടെ പട്ടികയായി. ലോകമെമ്പാടുമുള്ള ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്തവയാണ് മേളയിൽ പ്രദർശിപ്പിക്കുക. വർഷത്തെ മികച്ച ചില ചിത്രങ്ങളാണ് മേളയിൽ മത്സര ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുവർണ ചകോരത്തിനും മറ്റു പുരസ്കാരങ്ങൾക്കും ആയി 15 ചിത്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

 

തിയാഗോ ഗ്യുടസിന്റെ പോർച്ചുഗീസ് ചിത്രം ' ഡൊമൈൻ', ആൻഡേഴ്സ് റഫിന്റെ ഡാനിഷ് ചിത്രം 'ഇൻ ടു ദി ഡാർക്നെസ്', കമെൻ കലെവിന്റെ ബൾഗേറിയൻ-ഫ്രഞ്ച് ചിത്രം 'ഫെബ്രുവരി', നിക്കോളാസ് മോറിയുടെ ഫ്രഞ്ച് ചിത്രം 'മൈ ബെസ്റ്റ് പാർട്ട്', പിയോറ്റർ ദോമലിയൂസ്കിയുടെ പോളിഷ്-ഐറിഷ് ചിത്രം ' നെവർ ക്രൈ', ലിയാനാർഡോ മെഡലിന്റെ ചിലിയൻ ചിത്രം 'ലാ വെറോണിക്ക ', ഷിൻ സു വോണ്ണിന്റെ ദക്ഷിണ കൊറിയൻ ചിത്രം 'ലൈറ്റ് ഫോർ ദി യൂത്ത്', ലൂയിസ് പറ്റിനോയുടെ സ്പാനിഷ് ചിത്രം 'റെഡ് മൂൺ ടൈഡ്', അലീ ഗവിറ്റാന്റെ ഇറാനിയൻ ചിത്രം 'ഡ്രീം എബൗട്ട് സൊഹ്റാബ്', രാമിൻ റസൂലിയുടെ അഫ്ഗാൻ-ഇറാനിയൻ ചിത്രം ' ഡോഗ് ഡിഡ് നോട് സ്ലീപ് ലാസ്റ്റ് നൈറ്റ്', കോ ചെൻ നിയെന്റെ തായ്വാനീസ് ചിത്രം 'ദി സൈലന്റ് ഫോറസ്റ്റ്', ദാരിയ ഓനിഷ്ചെങ്കോയുടെ ഉക്രേനിയൻ-സ്വിസ് ചിത്രം 'ദി ഫോർഗോട്ടൻ ', എന്നിവയാണ് മത്സരവിഭാഗത്തിലെ വിദേശ ചിത്രങ്ങൾ. കൃപാൽ കലിതയുടെ 'ബ്രിഡ്ജ്', സിദ്ധാർത്ഥ് ത്രിപാഠിയുടെ ' ഡോഗ് ആൻഡ് ഹിസ് മാൻ', ഗണേശ് വിനായകൻ സംവിധാനം ചെയ്ത 'തേൻ' എന്നിവയാണ് മത്സര വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ ചിത്രങ്ങൾ.

 

***

 



(Release ID: 1686993) Visitor Counter : 191