റെയില്‍വേ മന്ത്രാലയം

2020 മാർച്ച് 21 മുതൽ 2020 ജൂലൈ 31 വരെ ബുക്ക് ചെയ്യപ്പെട്ട പി ആർ എസ് കൗണ്ടർ ടിക്കറ്റുകൾ പിൻവലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുള്ള സമയപരിധി റെയിൽവേ മന്ത്രാലയം ദീർഘിപ്പിച്ചു

Posted On: 07 JAN 2021 3:28PM by PIB Thiruvananthpuram

2020 മാർച്ച് 21 മുതൽ ജൂലൈ 31 വരെ ബുക്ക് ചെയ്യപ്പെട്ട പിആർഎസ് കൗണ്ടർ ടിക്കറ്റുകൾ പിൻവലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുള്ള സമയപരിധി റെയിൽവേ മന്ത്രാലയം നീട്ടിനൽകി. യാത്ര തീയതിയുടെ 9 മാസം വരെ ആനുകൂല്യം ഇനി ലഭ്യമാണ്. നേരത്തെ ഇത് ആറുമാസം ആയിരുന്നു. സ്ഥിരമായി ഉള്ളതും മഹാമാരി കാലത്ത് മന്ത്രാലയം റദ്ദാക്കിയതുമായ തീവണ്ടികളിലെ യാത്രക്കാർക്കാണ് പ്രയോജനം ലഭിക്കുക

 

യാത്ര റദ്ദാക്കപ്പെട്ട തീയതിക്ക് ആറുമാസത്തിന് ശേഷവും നിരവധി യാത്രക്കാർ ടി ഡി ആർ സൗകര്യത്തിലൂടെയും ടിക്കറ്റുകളുടെ ശരി പകർപ്പ് സഹിതം പൊതു അപേക്ഷ കളിലൂടെയും അതാത് സോണുകൾക്ക് കീഴിലെ പരാതി സമർപ്പണ കാര്യാലയത്തേ സമീപിച്ചിരുന്നു. ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട പിആർഎസ് കൗണ്ടർ ടിക്കറ്റുകളുടെ മുഴുവൻ തുകയും യാത്രക്കാർക്ക് തിരികെ ലഭിക്കുന്നതാണ്

 

***(Release ID: 1686799) Visitor Counter : 212