സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ഐടിബിപിയുമായി കരാറിൽ ഒപ്പുവച്ചു
Posted On:
06 JAN 2021 3:35PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ വിഭാവനം ചെയ്ത, അർദ്ധ സൈനിക വിഭാഗങ്ങളിലെ സ്വദേശി മുന്നേറ്റത്തിന് പുതിയ ചുവടുവയ്പ്പ്. സേനയ്ക്ക് ഖാദി കോട്ടൺ ഡറികൾ വിതരണം ചെയ്യാനുള്ള കരാറിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും(KVIC) ഐടിബിപിയും ഒപ്പുവച്ചു. ഓരോ വർഷവും 1.72 ലക്ഷം ഡറികൾ വിതരണം ചെയ്യാനാണ് കരാർ. നിലവിൽ കരാർ ഒരു വർഷത്തേക്ക് ആണെങ്കിലും അതിനുശേഷം പുതുക്കുന്നതാണ്. 1.72 ലക്ഷം ഡറികൾക്ക് 8.74 കോടി രൂപയാണ് വില.
കെ വി ഐ സി ഡെപ്യൂട്ടി സിഇഒയും, ഐടിബിപി ഡിഐജി യുംതമ്മിലാണ് കരാർ ഒപ്പുവച്ചത്.കെ വി ഐ സി ചെയർമാൻ ശ്രീ വിനയകുമാർ സക്സേന, ആഭ്യന്തരമന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ഉത്തർപ്രദേശ്,ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ഖാദി കൈത്തൊഴിലുകാരാണ് പരുത്തി ഡറികൾ നിർമ്മിക്കുന്നത്. ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലെ നോർത്തേണ്‍ ഇന്ത്യ ടെക്സ്റ്റൈൽ റിസർച്ച് അസോസിയേഷൻ ഡറികൾ സർട്ടിഫൈ ചെയ്യും.
****
(Release ID: 1686585)
Visitor Counter : 214