പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളിലും ഹൃദയങ്ങൾ കീഴടക്കുന്നതിലും ഊന്നല്‍: പ്രധാനമന്ത്രി

Posted On: 05 JAN 2021 6:58PM by PIB Thiruvananthpuram


ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ആഗോളതലത്തില്‍ അവ വ്യാപകമായി അംഗീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ഊന്നലെന്ന് ആത്മനിര്‍ഭര്‍ ഭാരതചിന്തകള്‍ ലിങ്ക്ഡിനില്‍ പോസ്റ്റ് ചെയ്തു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ദിവസങ്ങള്‍ക്ക് മുമ്പ്, ഞാന്‍ അളവുതൂക്കം സംബന്ധിച്ച ഒരു ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇത് ഒരു പ്രധാന വിഷയമാണ്.

മെട്രോളജി അഥവാ അളവെടുപ്പ് പഠനം ആത്മമനിര്‍ഭര്‍ഭാരതത്തിലേക്കും (സ്വാശ്രിത ഇന്ത്യ) നമ്മുടെ സംരംഭകര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിക്കും എങ്ങനെ സംഭാവന ഉപയോഗപ്പെടുത്താം എന്നതിലേക്കാണ് പ്രസംഗത്തില്‍ ഞാന്‍ സ്പര്‍ശിച്ച ഒരു വിഷയം.
 
നൈപുണ്യത്തിന്റെയും കഴിവിന്റെയും ശക്തികേന്ദ്രമാണ് ഇന്ത്യ.

നമ്മുടെ സ്റ്റാര്‍ട്ട്-അപ്പ് വ്യവസായത്തിന്റെ വിജയം നമ്മുടെ യുവാക്കളുടെ നൂതനമായ തീക്ഷ്ണശേഷിയാണു കാണിക്കുന്നത്.

 പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അതിവേഗം സൃഷ്ടിക്കപ്പെടുന്നു.

 ആഭ്യന്തരമായും ആഗോളമായും ഉപയോഗപ്പെടുത്താന്‍ കാത്തിരിക്കുന്ന വലിയ വിപണിയും ഉണ്ട്.

 ലോകം ഇന്ന് വില താങ്ങാനാവുന്നതും മോടിയുള്ളതും ഉപയോഗയോഗ്യവുമായ ഉല്‍പ്പന്നങ്ങള്‍ തേടുകയാണ്.

 ആത്മനിര്‍ഭര്‍ ഭാരത് അളവിലെയും മാനദണ്ഡങ്ങളിലെയും ഇരട്ട തത്വങ്ങളില്‍ അധിഷ്ഠിതമാണ്.

നാം കൂടുതല്‍ നിര്‍മിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അതേ സമയം, നല്ല നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും ആഗ്രഹിക്കുന്നു.

 ആഗോള വിപണികളെ സ്വന്തം ഉല്‍പ്പന്നങ്ങളാല്‍ നിറയ്ക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല.  ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള ആളുകളുടെ മനം കവരാൻ  നമ്മള്‍ താല്‍പ്പര്യപ്പെടുന്നു.

നമ്മള്‍ 'ഇന്ത്യയില്‍ നിര്‍മിക്കൂ' കര്‍മപരിപാടിയില്‍ മുഴുകുമ്പോള്‍, ആഗോള ആവശ്യം നിറവേറ്റുക മാത്രമല്ല ആഗോള സ്വീകാര്യത നേടുകയും ചെയ്യുന്നു.

 നിങ്ങള്‍ സൃഷ്ടിക്കുന്ന ഏത് ഉല്‍പ്പന്നത്തിലും സേവനത്തിലും 'സീറോ ഇഫക്റ്റ്, സീറോ ഡിഫെക്റ്റ്' എന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

 വ്യവസായ പ്രമുഖര്‍, ബിസിനസ്സ് പ്രതിനിധികള്‍, സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ യുവാക്കള്‍, പ്രൊഫഷണലുകള്‍ എന്നിവരുമായുള്ള എന്റെ ആശയവിനിമയത്തിനിടയില്‍, ഇതിനെക്കുറിച്ച് ഇതിനകം തന്നെ ഒരു വലിയ ബോധമുണ്ട്.

 ഇന്ന്, ലോകം നമ്മുടെ വിപണിയാണ്.

 ഇന്ത്യയിലെ ജനങ്ങള്‍ക്ക് കഴിവുണ്ട്.

 ലോകം വിശ്വസിക്കുന്ന ഒരു രാഷ്ട്രമെന്ന നിലയില്‍, വിശ്വാസ്യതയുള്ള ഒരു രാജ്യമെന്ന നിലയിലാണ് ഇന്ത്യയുടെ നിലനില്‍പ്പ്.

നമ്മുടെ ആളുകളുടെ കഴിവും രാജ്യത്തിന്റെ വിശ്വാസ്യതയും ഉപയോഗിച്ച്, ഉയര്‍ന്ന നിലവാരമുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ദൂരവ്യാപകമായി എത്തിച്ചേരും. ആഗോള അഭിവൃദ്ധിക്കുള്ള ആത്മനിര്‍ഭര്‍ ഭാരതിന്റെ ധാര്‍മ്മികതയ്ക്കുള്ള യഥാര്‍ത്ഥ അഭിവാദനം കൂടിയാണിത്.



(Release ID: 1686542) Visitor Counter : 163