ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 വെല്ലുവിളികളെ നേരിടാനായി ആഭ്യന്തര വൈദ്യോപകരണ വ്യവസായം എങ്ങനെ സ്വയം മാറ്റങ്ങൾക്ക് വിധേയമായി
Posted On:
31 DEC 2020 1:24PM by PIB Thiruvananthpuram
കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് (2020 ഫെബ്രുവരി മുതൽ മാർച്ച് വരെ) വെന്റിലേറ്ററുകളുടെ ശരാശരി വില രാജ്യത്ത് ഏതാണ്ട് 15 ലക്ഷം രൂപയായിരുന്നു. ഇതിൽ ഭൂരിഭാഗവും ആകട്ടെ ഇറക്കുമതിചെയ്തവയും. എന്നാൽ ഇന്ത്യൻ ആഭ്യന്തര വൈദ്യ ഉപകരണ വ്യവസായമേഖല വെന്റിലേറ്ററുകളുടെ നിർമ്മാണം ആരംഭിച്ചതോടുകൂടി ഇവയുടെ ശരാശരി വില രണ്ടു മുതൽ 10 ലക്ഷത്തിൽ താഴെയായി. കഴിഞ്ഞ ഒൻപത് മാസത്തിനിടെ രാജ്യത്തെ വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാർ ആശുപത്രികളിൽ 36,433 വെന്റിലേറ്ററുകളുടെ വിതരണമാണ് മന്ത്രാലയം ഉറപ്പാക്കിയത്
പിപിഇ കിറ്റുകളുടെ കാര്യത്തിലാകട്ടെ മാർച്ചിൽ വളരെ കുറഞ്ഞ ഉൽപ്പാദനശേഷി മാത്രമുണ്ടായിരുന്ന ഒരു രാഷ്ട്രം, പ്രതിദിനം 10 ലക്ഷത്തിലേറെ കിറ്റുകൾ എന്ന് മികച്ച ഉൽപ്പാദനശേഷി വളരെ കുറഞ്ഞ മാസങ്ങൾക്കുള്ളിൽ കൈവരിക്കുകയും, ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ഉല്പാദക രാഷ്ട്രം ആയി മാറുകയും ചെയ്തു. നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെട്ട കിറ്റുകൾ ആകട്ടെ മറ്റ് രാഷ്ട്രങ്ങളിലേക്ക് കയറ്റുമതിയും ചെയ്യപ്പെടുന്നു.
GeM ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഏതാണ്ട് 1,700 ഓളം തദ്ദേശീയ ഉത്പാദകരും വിതരണക്കാരും നിലവിൽ നമ്മുടെ രാജ്യത്തുണ്ട്. സംസ്ഥാന/കേന്ദ്രഭരണ പ്രദേശ/കേന്ദ്ര സ്ഥാപനങ്ങളിലേക്ക് ആയി 170 ലക്ഷം പിപിഇ കിറ്റുകൾ ആണ് സൗജന്യമായി വിതരണം ചെയ്തത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ കരുതൽ ശേഖരത്തിലും വലിയ വർദ്ധന ഉണ്ടായി. മാർച്ചിൽ ഏതാണ്ട് രണ്ട് ലക്ഷം കിറ്റുകൾ മാത്രം കരുതൽ ശേഖരമായി ഉണ്ടായിരുന്നത്, നിലവിൽ 89 ലക്ഷമായി കുതിച്ചുയർന്നു. അവയുടെ ശരാശരി വിലയിലും വലിയതോതിൽ കുറവുണ്ടായിട്ടുണ്ട്. ഒമ്പത് മാസക്കാലം കൊണ്ട് ഒരു കിറ്റിന് 600 രൂപയിൽ നിന്നും ഏതാണ്ട് 200 രൂപയായി ശരാശരി വില കുറഞ്ഞു.
സമാന കഥ തന്നെയാണ് N95 മുഖാവരണങ്ങളുടെ കാര്യത്തിലും. 2020 മാർച്ച് വരെ വെറും മൂന്ന് വിതരണക്കാർ മാത്രമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. പ്രതിദിന ഉൽപ്പാദക ശേഷി ആകട്ടെ കേവലം ഒരു ലക്ഷത്തിൽ താഴെയും. എന്നാൽ നിലവിൽ GeM ൽ ഏതാണ്ട് മൂവായിരത്തിലേറെ ഉത്പാദകരും വിതരണക്കാരും ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആഭ്യന്തര ഉത്പാദന ശേഷി ആകട്ടെ പ്രതിദിനം എട്ട് ലക്ഷത്തിലേറെയായി വർദ്ധിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്ത് നിന്നും മറ്റു രാഷ്ട്രങ്ങളിലേക്ക് വലിയതോതിൽ മുഖാവരണങ്ങൾ കയറ്റുമതിയും ചെയ്യുന്നുണ്ട്
വിവിധ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ/ കേന്ദ്ര സ്ഥാപനങ്ങൾ എന്നിവർക്കായി ഏതാണ്ട് നാലു കോടിയിലേറെ N95 മുഖാവരണങ്ങളാണ് ഇതുവരെ സൗജന്യമായി വിതരണം ചെയ്തത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ കരുതൽശേഖരം ആകട്ടെ മാർച്ചിൽ ഒൻപതു ലക്ഷം ആയിരുന്നത് നിലവിൽ 146 ലക്ഷമായി ഉയർന്നു. അവയുടെ ശരാശരി വിലയിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇക്കാലയളവിൽ ശരാശരി വില 40 നിന്നും പന്ത്രണ്ട് രൂപയായി കുറഞ്ഞു
***
(Release ID: 1685088)
Visitor Counter : 262