മന്ത്രിസഭ

ആകാശ് മിസൈലിന്റെ കയറ്റുമതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 30 DEC 2020 5:06PM by PIB Thiruvananthpuram

25 കിലോമീറ്റർ ദൂരപരിധിയിൽ കരയിൽ നിന്നും അകത്തേക്ക് വിക്ഷേപിക്കാൻ കഴിയുന്ന ആകാശ് മിസൈലിന്റെ കയറ്റുമതിക്ക് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 96% തദ്ദേശീയമായി നിർമ്മിച്ചതാണ് ഈ മിസൈൽ.

 

ആകാശ് മിസൈൽ പ്രവർത്തനസജ്ജമായതിന് ശേഷം അന്താരാഷ്ട്ര പ്രദർശനങ്ങൾ, ഏറോ ഇന്ത്യ, പ്രതിരോധ പ്രദർശനങ്ങൾ എന്നിവയിൽ നിരവധി സൗഹൃദ രാജ്യങ്ങൾ മിസൈൽ വാങ്ങുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങൾ സമർപ്പിക്കുന്ന ക്വട്ടേഷനുകളിൽ പങ്കെടുക്കാൻ, ഈ കേന്ദ്ര തീരുമാനത്തിലൂടെ ഇന്ത്യൻ നിർമ്മാതാക്കൾക്ക് കഴിയും.

 

കയറ്റുമതിക്കുള്ള അംഗീകാരം വേഗത്തിൽ നൽകുന്നതിന് രാജ്യരക്ഷാ മന്ത്രി, വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർ അംഗങ്ങളായ സമിതിയും രൂപീകരിച്ചു. തദ്ദേശീയമായി നിർമിച്ച പ്രതിരോധ ഉൽപന്നങ്ങളുടെ കയറ്റുമതിക്കുള്ള തുടർനടപടികൾക്ക് ഈ സമിതി അംഗീകാരം നൽകും.

 

പ്രതിരോധ ഉൽപ്പന്നങ്ങളുടെ വിൽപ്പന 5 ബില്യൺ ഡോളർ എന്ന ലക്ഷ്യം കൈവരിക്കുന്നതിനും, സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ കേന്ദ്ര ഗവൺമെന്റ് ലക്ഷ്യമിടുന്നു.

 

***


(Release ID: 1684731) Visitor Counter : 266