രാഷ്ട്രപതിയുടെ കാര്യാലയം

2020ലെ ഡിജിറ്റൽ ഇന്ത്യ പുരസ്കാരങ്ങൾ വെർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ രാഷ്ട്രപതി വിതരണം ചെയ്തു

प्रविष्टि तिथि: 30 DEC 2020 1:11PM by PIB Thiruvananthpuram

സാമൂഹികബന്ധങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങൾ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിലെ വിവിധ മേഖലകളിൽ കൊറോണവൈറസ് വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും നമ്മുടെ ജീവിതം നിശ്ചലം ആയിട്ടില്ല എന്നും, വിവരവിനിമയ സാങ്കേതിക വിദ്യയോടാണ് നാം ഇതിന് കടപ്പെട്ടിരിക്കുന്നത് എന്നും രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്. 2020ലെ ഡിജിറ്റൽ ഇന്ത്യ പുരസ്കാരങ്ങൾ ഇന്ന് (2020 ഡിസംബർ 30ന്) വീഡിയോ കോൺഫറൻസിലൂടെ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കൂടുതൽ സുരക്ഷ ഉറപ്പാക്കാനും പൊതുജന താൽപര്യം മുൻനിർത്തിയും ഗവൺമെന്റ് കാര്യാലയങ്ങൾ പേപ്പർ രഹിതവും സ്പർശന രഹിതവുമാക്കി മാറ്റുന്നതിന് നൂതന സാങ്കേതികവിദ്യകൾ കണ്ടെത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഭരണപരമായ നടപടിക്രമങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാൻ ഇത് സഹായിക്കുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

 

ഡിജിറ്റൽ ഭരണ മേഖലയിലെ നൂതന ആശയങ്ങളെയും നടപടിക്രമങ്ങളെയും അനുമോദിക്കുന്നതിനായി ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം നൽകുന്നതാണ് ഡിജിറ്റൽ ഇന്ത്യ പുരസ്കാരങ്ങൾ. 6 വിഭാഗങ്ങളിലാണ് ആറാമത് ഡിജിറ്റൽ ഇന്ത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

 

***
 


(रिलीज़ आईडी: 1684659) आगंतुक पटल : 380
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Punjabi , Tamil , Telugu