രാജ്യരക്ഷാ മന്ത്രാലയം

സാഗർ III  ദൗത്യത്തിന്റെ  ഭാഗമായി ഐ എൻ എസ് കിൽട്ടൻ കംബോഡിയയിലെ  സിഹാനോവില്ലിൽ എത്തി

Posted On: 29 DEC 2020 3:35PM by PIB Thiruvananthpuram

 

സാഗർ III  ദൗത്യത്തിന്റെ  ഭാഗമായി ഇന്ത്യൻ നാവിക സേന കപ്പലായ കിൽട്ടൻ, 2020 ഡിസംബർ 29ന് കംബോഡിയയിലെ  സിഹാനോവിൽ തുറമുഖത്ത് എത്തി.

കംബോഡിയയിലെ പ്രളയ ബാധിതരായ ജനങ്ങൾക്കുള്ള സഹായമായി 15 ടൺ  അവശ്യ വസ്തുക്കൾ, കംബോഡിയ ദേശീയ ദുരന്ത നിവാരണ കമ്മിറ്റിക്ക് കൈമാറും. മഹാമാരി കാലത്ത്, സൗഹൃദത്തിൽ ഉള്ള വിദേശ രാജ്യങ്ങൾക്ക് മാനുഷികപരമായ  സഹായമെത്തിക്കുന്ന ഇന്ത്യയുടെ ദൗത്യത്തിന്റെ ഭാഗമാണ് സാഗർlll. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും വളർച്ചയും സുരക്ഷയും( SAGAR- Security And Growth for All in the Region)എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദർശത്തിന്റെ  ഭാഗമായാണ് സാഗർ ദൗത്യം നടപ്പാക്കുന്നത്.

****




(Release ID: 1684435) Visitor Counter : 237