ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ പറ്റി പൊതുജന അവബോധം വളർത്താനായി വലിയ തോതിലുള്ള മാധ്യമ പ്രചരണം ആവശ്യമെന്ന് ഉപരാഷ്ട്രപതി

Posted On: 28 DEC 2020 3:03PM by PIB Thiruvananthpuram

 

 

ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുന്നതിലെ ജനങ്ങളുടെ ശീലങ്ങൾ മാറ്റി എടുക്കുന്നതിനായി വലിയ തോതിലുള്ള മാധ്യമ പ്രചരണം ആവശ്യമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു. പ്ലാസ്റ്റിക് അല്ല പ്രശ്നമെന്നും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന നമ്മുടെ രീതികളാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

 

വിജയവാഡയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അധ്യാപകരെയും വിദ്യാർഥികളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

 

ജീർണ്ണിക്കാതെ ദീർഘകാലം മണ്ണിൽ കിടക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളിൽ ഉപരാഷ്ട്രപതി തന്റെ ആശങ്ക രേഖപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിന് ഉപയോഗപ്പെടുത്താവുന്ന മികച്ച മാതൃകകൾ പിന്തുടരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപയോഗം കുറയ്ക്കുക (REDUCE), പുനരുപയോഗിക്കുക (REUSE), പുനചംക്രമണം ചെയ്യുക (RECYCLE) എന്ന് മൂന്ന് 'R' കളുടെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതല്ല പരിഹാരമെന്നും ഉത്തരവാദിത്വത്തോടെ ഉള്ള ഉപയോഗവും കൃത്യമായ പുനചംക്രമണവും ആണ് ഉറപ്പാക്കേണ്ടതെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

 

****



(Release ID: 1684155) Visitor Counter : 7