ജൽ ശക്തി മന്ത്രാലയം

കുടിവെള്ളത്തിന്റെ ഗുണമേന്മ നിർണയിക്കുന്നതിനുള്ള പോർട്ടബിൾ ഡിവൈസ് കണ്ടുപിടിക്കുന്നതിന്, ഇന്നവേഷൻ ചലഞ്ച്മായി ദേശീയ ജൽ ജീവൻ മിഷൻ

Posted On: 25 DEC 2020 2:05PM by PIB Thiruvananthpuram

കുടിവെള്ളത്തിന്റെ ഗുണമേന്മ നിശ്ചയിക്കുന്നതിന്, പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റെർണൽ ട്രേഡ് വകുപ്പുമായി ചേർന്ന് ദേശീയ ജൽ ജീവൻ മിഷൻ, ഇന്നോവേഷൻ ചലഞ്ച് സംഘടിപ്പിക്കുന്നു. വീടുകളിൽ, കുടിവെള്ളത്തിന്റെ ഗുണമേന്മ ചെലവ് കുറഞ്ഞ മാർഗ്ഗത്തിൽ വളരെ എളുപ്പത്തിലും, കൃത്യമായും നിർണയിക്കുന്നതിന് സഹായിക്കുന്ന ഉപകരണം നിർമ്മിക്കുകയാണ് ചലഞ്ചിന്റെ ഉദ്ദേശം.

 

https://api.startupindia.gov.in/sih/api/file/ams/banner/logo?fileName=a5b34ea5-185a-4c55-bd01-f54fe0019390.png

ജൽ ജീവൻ പദ്ധതി പ്രഖ്യാപിച്ചത് മുതൽ 2020 ഡിസംബർ 23 വരെ, 2.9 കോടി വീടുകൾക്ക് ടാപ് വാട്ടർ കണക്ഷൻ നൽകിക്കഴിഞ്ഞു. ഇതോടെ രാജ്യത്തെ ഗ്രാമീണ ടാപ് വാട്ടർ കണക്ഷനുകളുടെ എണ്ണം 2019 ആഗസ്റ്റിലെ 3.23 കോടി (17%) യിൽ നിന്നും, 6.13 കോടി (32%)യായി വർദ്ധിച്ചു. കൂടാതെ 20 ജില്ലകൾ, 425 ബ്ലോക്കുകൾ, 34,000 ഗ്രാമപഞ്ചായത്തുകൾ, 64,000 ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ എല്ലാ വീടുകളിലും ടാപ് വാട്ടർ കണക്ഷൻ ലഭ്യമാണ്.

 

Image

ഇന്നവേഷൻ ചലഞ്ചിനെപ്പറ്റി കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും http://bit.ly/37JpBHv എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

***


(Release ID: 1683625) Visitor Counter : 213