ശാസ്ത്ര സാങ്കേതിക മന്ത്രാലയം

അന്താരാഷ്ട്ര ശാസ്ത്ര സാഹിത്യ മേള - വിഗ്യാനിക (VIGYANIKA), ശ്രീനിവാസ രാമാനുജന്റെ ജന്മ വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു

Posted On: 23 DEC 2020 11:19AM by PIB Thiruvananthpuram

സി എസ് ഐ ആർ - എൻ ഐ എസ് സി എ ഐ ആർ,കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, വിജ്ഞാന ഭാരതി എന്നിവ സംയുക്തമായി അന്താരാഷ്ട്ര ശാസ്ത്രസാഹിത്യ മേള വിഗ്യാനിക -യുടെ ഉദ്ഘാടന സമ്മേളനം സംഘടിപ്പിച്ചു. ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്, ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര മേള (IISF 2020)യുടെ  ഉദ്ഘാടന ദിനമായ ഇന്നലെ വെർച്യുൽ പ്ലാറ്റ്ഫോം വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.

 

വനിതാ ശാസ്ത്രജ്ഞരുടെയും സംരംഭകരുടെയും കോൺക്ലേവിന്റെ ഉദ്ഘാടന സെഷനിൽ, കേന്ദ്ര മന്ത്രി ശ്രീമതി സ്മൃതി ഇറാനി വിശിഷ്ടാതിഥിയായി പങ്കെടുത്തു. തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ മുഖ്യാതിഥിയായിരുന്നു.

'ഇന്ത്യൻ  ശാസ്ത്രത്തിന്റെ ചരിത്രം' പരിപാടിയിൽ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ വിശിഷ്ടാഥിതിയായി പങ്കെടുത്തു.

 

Image

ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്രമേളയിൽ 'ജലം' പരിപാടിയിൽ കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ്  ശെഖാവത്ത് മുഖ്യാതിഥിയായിരുന്നു.

ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര മേളയോടനുബന്ധിച്ച്, വിദ്യാർത്ഥികളുടെ സയൻസ് വില്ലേജ് പരിപാടിയും ഉദ്ഘാടനം ചെയ്തു. ജനകീയ ശാസ്ത്ര പ്രഭാഷണങ്ങൾ, ലളിതമായ പ്രദർശനങ്ങളുടെ സഹായത്തോടെ ജൈവശാസ്ത്ര പഠന സെഷൻ എന്നിവ നടന്നു. ഇവയിൽ നിരവധി വിദ്യാർത്ഥികളും വിദഗ്ധരും പങ്കെടുത്തു.

 

ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര മേളയുടെ ആദ്യദിനം നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പാരമ്പര്യ കലാ കരകൗശലമേള, അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവം, നവയുഗ സാങ്കേതികവിദ്യ പ്രദർശനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

 

ഇന്നലെയാണ് (22-12-2002) ആറാമത് ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്രോത്സവം ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രമേളയുടെ നാല് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിദഗ്ധർ, വിശിഷ്ട വ്യക്തികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും. കോവിഡ് മഹാമാരി മൂലം ഇത്തവണ പരിപാടി ഓൺലൈനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

 

 

***


(Release ID: 1682936) Visitor Counter : 245