കൃഷി മന്ത്രാലയം

കാര്‍ഷിക നിയമം വിഭാവനം ചെയ്തത് കൃഷിക്കാര്‍ക്ക് പ്രയോജനത്തിനും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും: നരേന്ദ്ര സിംഗ് തോമര്‍

Posted On: 22 DEC 2020 4:29PM by PIB Thiruvananthpuram

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കാര്‍ഷിക മേഖലയെന്നും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഫോറിന്‍ കറസ്‌പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ അംഗങ്ങളായ അന്തര്‍ദേശീയ മാധ്യമപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തില്‍ കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.  2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണു ലക്ഷ്യം. 2020ലെ കാര്‍ഷികോല്‍പ്പാദന, വ്യാപാര, വാണിജ്യ പ്രോല്‍സാഹന നിയമം, കര്‍ഷക ശാക്തീകരണവും സംരക്ഷണവും നിയമം, വില ഉറപ്പാക്കലും കാര്‍ഷിക സേവന നിയമം, അവശ്യവസ്തു ഭേദഗതി നിയമം എന്നിവ ഇതുവരെ രാജ്യ കണ്ട ഏറ്റവും വലിയ കാര്‍ഷിക പരിഷ്‌കാരങ്ങളാണ്. ഈ പരിഷ്‌കാരങ്ങള്‍ കര്‍ഷകര്‍ക്ക് വിപണി സ്വാതന്ത്ര്യം നല്‍കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും സാങ്കേതികവിദ്യയിലേക്കു പ്രവേശനം നല്‍കുകയും ചെയ്യും. അവ കാര്‍ഷിക മേഖലയെ പരിവര്‍ത്തിപ്പിക്കും. ഒരു വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് ' എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എന്ന തത്വത്തിലാണെന്ന് ശ്രീ തോമര്‍ പറഞ്ഞു.

കാര്‍ഷിക നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചും അവ കര്‍ഷകര്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും പുതിയ പരിസ്ഥിതി വ്യവസ്ഥയില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ എങ്ങനെ പുരോഗതിയിലേക്ക് നയിക്കുമെന്നും  കാര്‍ഷിക മന്ത്രാലയത്തിന്റെ ആശയവിനിമയ വേളയില്‍ വിശദീകരിച്ചിരുന്നു. പരിഷ്‌കരണ നിയമങ്ങള്‍ നടപ്പാക്കുന്നത് ഒറ്റരാത്രികൊണ്ടുള്ള തീരുമാനമല്ല. എന്നാല്‍ ഇത് നീണ്ട ചര്‍ച്ചകളിലൂടെ രണ്ട് പതിറ്റാണ്ടിലേറെ കടന്നുപോയി. നിരവധി വിദഗ്ധരും വിവിധ സമിതികളുടെയും ഗ്രൂപ്പുകളുടെയും ശുപാര്‍ശകള്‍ നല്‍കി. തറവില സംബന്ധിച്ചുള്ളത് ഭരണപരമായ തീരുമാനമാണെന്നും ഇത് തുടരുമെന്നും മന്ത്രി പറഞ്ഞു. 
 

2020-21 വിളവെടുപ്പു വേളയിലുള്‍പ്പെടെ ബഹുതല വില വര്‍ധനയും സംഭരണത്തില്‍ ഒന്നിലധികം മടങ്ങ് വര്‍ധനവും മോദി ഗവണ്‍മെന്റിന് തറവിലയോടുള്ള പ്രതിബദ്ധതയാണു വളരെ വ്യക്തമായി കാണിക്കുന്നത്. ഉല്‍പാദനച്ചെലവിന്റെ 1.5 ഇരട്ടി എങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന സൂത്രവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് മോദി സര്‍ക്കാര്‍ തറവില വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. ഇത് ഒരു വാഗ്ദാനമായിരുന്നു.
 

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം കൈക്കൊണ്ട വിവിധ നടപടികളും പരിഷ്‌കാരങ്ങളും കൃഷി മന്ത്രി വിശദീകരിച്ചു.  ഭക്ഷ്യക്ഷാമത്തില്‍ നിന്നു ഭക്ഷ്യ മിച്ചത്തിലേക്ക് ഇന്ത്യന്‍ കാര്‍ഷിക മേഖല മുന്നോട്ട് പോയിരിക്കുന്നു.  ഈ മേഖലയെ ഉയര്‍ത്തുന്നതിന് അതായത് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷികമേഖലയ്ക്ക് അനുകൂല പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് ഗവണ്‍മെന്റ് മനസ്സിലാക്കിയിരുന്നു, ഈ മേഖല ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് പോകുന്നതു പ്രകടമാക്കുന്ന കര്‍ഷക സൗഹാര്‍ദ്ദ നയങ്ങളുടെ ഒരു പരിസ്ഥിതി സൃഷ്ടിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നു.  പ്രധാന്‍ മന്ത്രി കിസാന്‍ സമന്‍ നിധി (പിഎം-കിസാന്‍) കേന്ദ്ര ഗവണ്‍മെന്റ് 2019 ഫെബ്രുവരിയില്‍ അവതരിപ്പിച്ചു. പ്രതിവര്‍ഷം 6,000 രൂപ മൂന്ന് തവണകളായി ഗുണഭോക്തൃ കര്‍ഷകന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നു.  സ്‌കീം ആരംഭിച്ചതുമുതല്‍ ഇതുവരെ 95979 കോടി രൂപ നല്‍കി. 10.59 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പ്രധാനമന്ത്രി-കിസാന്‍ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യ വായ്പ നല്‍കുന്നതിന് പ്രത്യേക ഡ്രൈവ് നടത്തി.  രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിളയുടെ മൊത്തത്തിലുള്ള വര്‍ധനയ്ക്കും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി യൂറിയയുടെ ഉപയോഗം കുറയ്ക്കുന്നതിനുമാണ് 2015-16 മുതല്‍ വേപ്പധിഷ്ഠിത യൂറിയ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ട് (എ.ഐ.എഫ്) 2020 ഓഗസ്റ്റ് 9-ന് ആരംഭിച്ചു. വിളവെടുപ്പിനു ശേഷമുള്ള കൈകാര്യകര്‍തൃത്വത്തിനായ പ്രായോഗിക പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന് ഇടത്തരം മുതല്‍ ദീര്‍ഘകാല കടം ധനസഹായം നല്‍കുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം.

 

കാര്‍ഷികോല്‍പ്പാദന സംഘടനകളെക്കുറിച്ച് (എഫ്പിഒകള്‍) ശ്രീ തോമര്‍ സംസാരിച്ചു. 10,000 എഫ്പിഒകള്‍ രൂപീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനം 6865 കോടി രൂപയുടെ പദ്ധതി കഴിഞ്ഞ ഫെബ്രുവരി 29 ന് ആരംഭിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 10,000 എഫ്പിഒകള്‍ രൂപീകരിക്കുകയെന്നതാണ് പദ്ധതി.

കര്‍ഷകരുടെ താല്പര്യങ്ങളാണ് പരിഷ്‌കാരങ്ങളില്‍ വരുത്തിയിട്ടുള്ളതെന്നും ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ഒരു പുതിയ യുഗം കൊണ്ടുവരുമെന്നും മന്ത്രി ആവര്‍ത്തിച്ചു. കര്‍ഷക സംഘടനകളുമായി ഗവണ്‍മെന്റ് പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തര്‍ക്കവിഷയങ്ങള്‍, വിഷയാധിഷ്ഠിതമായി തുറന്ന മനസ്സോടെ സംഭാഷണം തുടരാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്നും കൃഷിമന്ത്രി പറഞ്ഞു.

 

***



(Release ID: 1682774) Visitor Counter : 192