ഷിപ്പിങ് മന്ത്രാലയം

കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലഗതാഗത മന്ത്രാലയം, റോ-റോ, റോ-പാക്സ്, ഫെറി സർവീസുകൾക്ക് പുതിയ റൂട്ടുകൾ കണ്ടെത്തി

Posted On: 21 DEC 2020 12:07PM by PIB Thiruvananthpuram


സാഗർമാല പദ്ധതിയുടെ കീഴിൽ തീരദേശ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജല ഗതാഗത മന്ത്രാലയം നിരന്തരം ശ്രമിച്ചു വരുന്നു. രാജ്യത്തിന്റെ 7,500 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തി തുറമുഖ അധിഷ്ഠിത വികസനതിനുള്ള ഫ്ലാഗ് ഷിപ്പ് പദ്ധതിയാണ് സാഗർമാല.

 കൊച്ചി, മുംബൈ /ജെ എൻ പി ടി, ഗോവ എന്നിവയുള്‍പ്പെടെയുള്ള ആഭ്യന്തര കേന്ദ്രങ്ങളും ഛത്തോഗ്രാം (ബംഗ്ലാദേശ്), സെയ്ഷെൽസ് (ഈസ്റ്റ് ആഫ്രിക്ക), മഡഗാസ്കർ (ഈസ്റ്റ് ആഫ്രിക്ക), ജാഫ്ന (ശ്രീലങ്ക) എന്നീ നാല് ഇടങ്ങളെ ബന്ധിപ്പിക്കുന്ന 6 അന്താരാഷ്ട്ര റൂട്ടുകളും ഫെറി സര്‍വീസുകള്‍ ഉപയോഗിച്ചുള്ള ഉള്‍നാടന്‍ ജലപാതയ്ക്കായി മന്ത്രാലയം പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

സാഗർമാല ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ് വഴി സ്വകാര്യ ഓപ്പറേറ്റർമാരെ കൂടി ഉൾപ്പെടുത്തി രാജ്യത്തെ വിവിധ ജലപാതകളിൽ റോ-റോ, റോ-പാക്സ്, ഫെറി സർവീസുകൾ നടത്താൻ മന്ത്രാലയം ഉദ്ദേശിക്കുന്നു. ഗതാഗത സംവിധാനം വർദ്ധിപ്പിക്കുക, കാർബൺ ബഹിർഗമനം കുറയ്ക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമയവും ചെലവും ലാഭിക്കുക, റോഡ്-റെയിൽ ശൃംഖലയുടെ തിരക്ക് കുറയ്ക്കുക എന്നിവയാണ് ഉദ്ദേശലക്ഷ്യങ്ങൾ.

****



(Release ID: 1682393) Visitor Counter : 164