പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ നടത്തിയ 95-ാമത് ഫൗണ്ടേഷൻ കോഴ്സിന്റെ സമാപന സമ്മേളനത്തെ ഡോ. ജിതേന്ദ്ര സിംഗ് അഭിസംബോധന ചെയ്തു
प्रविष्टि तिथि:
18 DEC 2020 3:49PM by PIB Thiruvananthpuram
സദ്ഭരണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് രാജ്യത്തെ സിവിൽ സർവീസുകൾക്കായി ആരംഭിച്ച മിഷൻ കർമ്മയോഗി, ആരംഭ് തുടങ്ങിയ പുതിയ സംരംഭങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര ഉദ്യോഗസ്ഥ - പൊതു പരാതി - പെൻഷൻ - കാര്യ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ നടത്തിയ 95-ാമത് ഫൗണ്ടേഷൻ കോഴ്സിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലെ പരീക്ഷണഘട്ടങ്ങളിലാണ് പരിശീലനത്തിന്റെ യഥാർത്ഥ നേട്ടം മനസ്സിലാക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ കോഴ്സിൽ പങ്കെടുത്ത 428 ഓഫീസർ ട്രെയിനികളിൽ 136 പേർ, അതായത് ഏകദേശം 32 ശതമാനം പേർ സ്ത്രീകളാണെന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച ഡോ. ജിതേന്ദ്ര സിംഗ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന പുതു ഇന്ത്യയുടെ ശില്പികളാകാൻ ഉദ്യോഗസ്ഥർക്ക് അവസരമൊരുങ്ങിയതായും ചൂണ്ടിക്കാട്ടി.
മികച്ച ഓഫീസർ ട്രെയിനിക്കുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡലും സർട്ടിഫിക്കറ്റും ഡോ. ജിതേന്ദ്ര സിംഗ് വിതരണം ചെയ്തു.
***
(रिलीज़ आईडी: 1682148)
आगंतुक पटल : 200