പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

സ്വച്ഛതയെ പ്രധാനമന്ത്രി ഒരു ജനകീയ മുന്നേറ്റമായി (ജൻ ആന്ദോളൻ)മാറ്റിയെന്ന്‌ പെട്രോളിയം മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ

Posted On: 14 DEC 2020 2:06PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സ്വച്ഛതയെ ഒരു ജനകീയ മുന്നേറ്റമായി ( ജൻ ആന്ദോളൻ)മാറ്റിയെന്ന്‌ പെട്രോളിയം പ്രകൃതിവാതക, ഉരുക്ക് മന്ത്രി ശ്രീ ധർമേന്ദ്രപ്രധാൻ പറഞ്ഞു. അതിന്‌ സമൂഹത്തിൽ നഗരങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും ഒരുപോലെ പ്രതികരണം ലഭിക്കുന്നു. പെട്രോളിയം വ്യവസായത്തിലെ സ്വച്ഛതാ  പഖ്‌വാഡ അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം വ്യവസായം ഈ ജൻ ആന്ദോളന്‌ മികച്ച സംഭാവനകൾ നൽകുന്നുണ്ടെന്നും അത് കൂടുതൽ ശക്തമാക്കാനും ലക്ഷ്യത്തിനായി കൂടുതൽ സമർപ്പണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യമേഖലയിലെ എണ്ണ, വാതക കമ്പനികളുടെ കൂടുതൽ പങ്കാളിത്തം സ്വച്ഛ് ഭാരത് അഭിയാനിൽ  വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തീർഥാടന കേന്ദ്രങ്ങളിലും രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും അത്യാധുനിക ടോയ്‌ലറ്റ് സൗകര്യങ്ങൾ നിർമ്മിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് അദ്ദേഹം നിർദ്ദേശിച്ചു. എണ്ണ, വാതക പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വച്ഛതാ  പഖ്‌വാഡ, സ്വച്ഛതാ ഹി സേവാ കാമ്പെയ്‌നുകൾക്കുള്ള അവാർഡുകൾ അദ്ദേഹം  കൈമാറി.

സ്വച്ഛതാ പഖ്‌വാഡ അവാർഡുകൾ:
ഒന്നാം സമ്മാനം- ഐ‌ഒ‌സി‌എൽ, രണ്ടാം സമ്മാനം- ബി‌പി‌സി‌എൽ, മൂന്നാം സമ്മാനം- ഒ‌എൻ‌ജി‌സി.  പ്രത്യേക അവാർഡ്:- എച്ച്പി‌സി‌എൽ.
സ്വച്ഛതാ  ഹി സേവാ: ഒന്നാം സ്ഥാനം- എച്ച്പി‌സി‌എൽ, രണ്ടാം-ബിപി‌സി‌എൽ മൂന്നാം സമ്മാനം -ഐ‌ഒ‌സി‌എൽ.  

***


(Release ID: 1680577) Visitor Counter : 159