മന്ത്രിസഭ
കൊച്ചിയും ലക്ഷദ്വീപ് സമൂഹവും തമ്മിലുള്ള സബ്മറൈൻ ഓപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയ്ക്ക് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം
Posted On:
09 DEC 2020 3:45PM by PIB Thiruvananthpuram
കൊച്ചിയും ലക്ഷദ്വീപ് സമൂഹവും തമ്മിലുള്ള സബ്മറൈൻ ഓപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയ്ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. പ്രത്യേക സബ്മറൈൻ ഒപ്ടിക്കൽ ഫൈബർ കേബിൾ കണക്ഷനിലൂടെ കൊച്ചിയെയും ലക്ഷദ്വീപ് സമൂഹത്തിലെ 11 ദ്വീപുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പദ്ധതി.
1072 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽ (USOF) നിന്നും പദ്ധതിക്ക് ആവശ്യമായ ധനസഹായം ലഭിക്കും.
ഇ-ഭരണ സേവനങ്ങൾ ജനങ്ങൾക്ക് അവരുടെ വീടുകളിൽ ലഭ്യമാക്കുന്നതിന് പദ്ധതി സഹായിക്കും.വിദ്യാഭ്യാസം, ടെലിമെഡിസിൻ, മത്സ്യബന്ധനം, നാളികേര അധിഷ്ഠിത വ്യവസായം, വിനോദ സഞ്ചാരം എന്നിവയ്ക്ക് പദ്ധതി സഹായിക്കും. ഇ-വാണിജ്യ പ്രവർത്തനങ്ങളെയും വ്യവസായങ്ങളെയും ഈ പദ്ധതി പ്രോത്സാഹിപ്പിക്കും.
ബി എസ് എൻ എൽ ആണ് പദ്ധതി നിർവഹണ ഏജൻസി. പദ്ധതിയുടെ ഉടമസ്ഥാവകാശം യു എസ് ഓ എഫിന് ആയിരിക്കും. 2023 മെയ് മാസത്തിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
***
(Release ID: 1679472)
Visitor Counter : 264
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada