വാണിജ്യ വ്യവസായ മന്ത്രാലയം

നബാര്‍ഡും എപിഇഡിഎയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു - കാർഷിക-അനുബന്ധ മേഖലകളിലെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അംഗങ്ങൾക്ക് നേട്ടം ഉറപ്പാക്കുന്നതും ലക്ഷ്യമിടുന്നു

Posted On: 03 DEC 2020 2:59PM by PIB Thiruvananthpuram



കാർഷിക-അനുബന്ധ മേഖലകളിലെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അംഗങ്ങൾക്ക് മികച്ചനേട്ടം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട് എപിഇഡിഎയും നബാര്‍ഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തങ്ങളുടെ ആസ്ഥാനങ്ങളിൽ നിന്ന്, ഓൺലൈനിലൂടെയാണ് APEDA സെക്രട്ടറി, ഡോ. സുധാൻഷുവും, NABARD ചീഫ് ജനറൽ മാനേജർ, മിസ്റ്റർ നിലയ് ഡി കപൂറും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

APEDA ചെയർമാൻ, ഡോക്ടർ എം. അംഗമുത്തുവും, NABARD ചെയർമാൻ, ഡോക്ടർ ജി ആർ ചിന്തലയും ചടങ്ങിൽ പങ്കെടുത്തു. കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി സംബന്ധിച്ച പ്രത്യേക നയം നടപ്പാക്കുന്നതിനായി ഇരു സ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അതുമൂലമുള്ള ഗുണങ്ങളും ഇരുവരും തങ്ങളുടെ പ്രഭാഷണത്തിൽ ചൂണ്ടികാട്ടി.


സഹകരണ മേഖലകൾ:

1. ബന്ധപ്പെട്ട കക്ഷികളുടെ ശേഷീ വികസനം
2. അംഗങ്ങൾക്കായി ബോധവൽക്കരണ പരിപാടികൾ, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കൽ
3. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കൽ
4. കർഷക ഉത്പാദക സംഘടനകൾക്കായി NABARD, APEDA എന്നിവ നടപ്പാക്കുന്ന പദ്ധതികളുടെ അനുകൂല്യങ്ങൾ ലഭ്യമാക്കൽ
5. വിളവെടുപ്പിന് ശേഷമുള്ള ആവശ്യങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള അടിസ്ഥാനസൗകര്യ വികസനത്തിനായി സഹകരണ സ്ഥാപനങ്ങൾ/കർഷക ഉത്പാദക സംഘടനകൾ എന്നിവയ്ക്ക് സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കൽ
6. കൂടുതൽ ഉൽപാദന സാധ്യതയുള്ള മേഖലകൾ ഓരോ സംസ്ഥാനങ്ങളിൽ നിന്നും സംയുക്തമായി കണ്ടെത്തൽ

***


(Release ID: 1678052) Visitor Counter : 163