രാജ്യരക്ഷാ മന്ത്രാലയം

സായുധ സേനാ പതാക ദിനം 2020; AFFD നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ രാജ്യത്തെ ജനങ്ങളോട് പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ്

Posted On: 02 DEC 2020 5:54PM by PIB Thiruvananthpuram
 

മുൻ വർഷങ്ങളിലെപ്പോലെ തന്നെ വർഷവും ഡിസംബർ 7 സായുധ സേനാ പതാക ദിനമായി ആചരിക്കും. 2020 ഡിസംബർ രണ്ടിന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കവേ AFFD നിധിയിലേക്ക് സംഭാവന ചെയ്യാൻ രാജ്യത്തെ ജനങ്ങൾ തയ്യാറാകണമെന്ന് പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിങ് അഭ്യർത്ഥിച്ചു. 2019-20 കാലയളവിൽ പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനയായി നിധിയിലേക്ക് 47 കോടി രൂപ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

 

വിരമിച്ച സൈനികരുടെ പുനരധിവാസവും ക്ഷേമവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടു ഭാരത സർക്കാർ രൂപം നൽകിയതാണ് സായുധ സേന പതാക ദിന നിധി (AFFD).

 

നിലവിൽ മുപ്പത്തി രണ്ട് ലക്ഷത്തിലേറെ വിരമിച്ച സൈനികരാണ് രാജ്യത്ത് ഉള്ളത്. കൂടാതെ ഓരോ വർഷവും ഏതാണ്ട് അറുപതിനായിരത്തോളം പേരും ഇതിൽ പുതുതായി ചേർക്കപ്പെടുന്നു.

 

ബാങ്ക് അക്കൗണ്ടുകൾ വഴി സായുധ സേന പതാക ദിന നിധിയിലേക്കുള്ള സംഭാവനകൾ നൽകാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു:

 

i) Punjab National Bank (A/c No. 3083000100179875 IFSC Code PUNB308300, Branch Sewa Bhawan, RK Puram); (ii) State Bank of India (A/c No. 34420400623, IFSC Code SBIN0001076 Branch RK Puram) and (iii) ICICI Bank A/c No. 182401001380, IFSC Code ICIC0001824 Branch RK Puram)

 

സായുധ സേന പതാക ദിന നിധിയിലേക്കുള്ള സംഭാവനകളെ ആദായനികുതി പരിധിയിൽ നിന്നും കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയിട്ടുണ്ട് (Notification No. 78/2007 dated 26 Mar 07 and under section 80 G (5) (vi) of Income Tax Act 1961).

 

2013ലെ കമ്പനി നിയമത്തിലെ 135 ആം വകുപ്പിന് കീഴിലെ, CSR പദ്ധതിയുടെ ഭാഗമായി AFFD ലേക്കുള്ള കോർപ്പറേറ്റ് സംഭാവനകളെ പരിഗണിക്കുന്നതാണ്.

സായുധ സേനയുടെയും സേനാംഗങ്ങളുടെയും നിസ്തുല സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ മാസംഅഭിമാന മാസമായി” (“ഗൗരവ് മാഹ്") ആചരിക്കുമെന്ന് കേന്ദ്രീയ സൈനിക ബോർഡ് സെക്രട്ടറി എയർ കമാൻഡർ ബി അലുവാലിയ അറിയിച്ചു.

വിരമിച്ച സൈനികർ അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ പുനരധിവാസം/ക്ഷേമം എന്നിവ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള നയങ്ങൾക്ക് രൂപം നൽകുന്ന ഉന്നതാധികാര സ്ഥാപനമാണ് കേന്ദ്രീയ സൈനിക ബോർഡ്. സായുധസേനാ പതാക ദിന നിധി കൈകാര്യം ചെയ്യുന്നത് കെഎസ്ബിയുടെ നേതൃത്വത്തിലാണ്.

***



(Release ID: 1677729) Visitor Counter : 290