രാജ്യരക്ഷാ മന്ത്രാലയം

ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ ശരദ്ക്കാല പാസിംഗ് ഔട്ട് പരേഡ് നടന്നു

Posted On: 28 NOV 2020 5:06PM by PIB Thiruvananthpuram

ഏഴിമല നാവിക അക്കാദമിയിൽ ഇന്ന് (2020, നവംബർ 28) ശ്രീലങ്കൻ നേവിയിൽ നിന്നുള്ള രണ്ടുപേർ ഉൾപ്പെടെ 164 ട്രെയിനികളുടെ ഗംഭീര പാസിംഗ് ഔട്ട് പരേഡ് നടന്നു. മിഡ്ഷിപ്പ് മെൻ (99-മത് INAC, INAC-NDA), ഇന്ത്യൻ നാവികസേന (30 -മത് ദീർഘിപ്പിച്ച നാവികസേന ഓറിയന്റേഷൻ കോഴ്സ്) കേഡറ്റുകളാണ് പ്രാരംഭഘട്ട പരിശീലനം പൂർത്തിയാക്കിയത്.

 

പരേഡ് വീക്ഷിച്ച ശേഷം, മിഡ് ഷിപ്പ്മെൻ, കേഡറ്റുകൾ എന്നിവർക്കുള്ള സ്തുത്യർഹ സേവന പുരസ്കാരങ്ങൾ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ വിതരണം ചെയ്തു. വൈസ് അഡ്മിറൽ എം. . ഹംപിഹോളി സന്നിഹിതനായിരുന്നു.

 

നാവിക അക്കാദമി ബിടെക് കോഴ്സിനുള്ള 'പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ', മിഡ്ഷിപ്പ് മാൻ അങ്കുഷ് ദ്വിവേദിക്ക് ലഭിച്ചു. നേവൽ ഓറിയന്റേഷൻ കോഴ്സിനുള്ള 'ചീഫ് ഓഫ് നേവൽ സ്റ്റാഫ് ഗോൾഡ് മെഡൽ', കേഡറ്റ് സെഡ്രിക് സിറിലിനു ലഭിച്ചു. പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ ഇനി, വിവിധ നാവികസേന കപ്പലുകളിലും സംരംഭങ്ങളിലും പ്രത്യേക മേഖലകളിലെ പരിശീലനത്തിൽ ഏർപ്പെടും.

***



(Release ID: 1676876) Visitor Counter : 160