പ്രധാനമന്ത്രിയുടെ ഓഫീസ്‌

തമിഴ്‌നാട് മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി


ചൂഴലിക്കാറ്റ് ഇരകള്‍ക്ക് ആശ്വാസസഹായങ്ങള്‍ പ്രഖ്യാപിച്ചു

Posted On: 27 NOV 2020 9:59PM by PIB Thiruvananthpuram

തമിഴ്‌നാട് മുഖ്യമന്ത്രി തിരു. എടപ്പാടി കെ. പളനിസ്വാമിയുമായി പ്രധാനമന്ത്രി സംസാരിക്കുകയും സംസ്ഥാനത്തിന്റെ ചില ഭാഗത്തുണ്ടായ ചുഴലിക്കാറ്റിന്റെയും കനത്തമഴയുടെയൂം പശ്ചാത്തലത്തിലുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്തു. സുരക്ഷാ-ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട്ടിലേക്ക് കേന്ദ്ര സേനകളെ അയച്ചിട്ടുണ്ട്.

ജീവഹാനി സംഭവിച്ചവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും മരണപ്പെട്ടവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായമായി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 

***


(Release ID: 1676685) Visitor Counter : 119