ധനകാര്യ മന്ത്രാലയം

2020-21 സാമ്പത്തിക വർഷത്തിൽ, 2020 ഒക്ടോബർ മാസം വരെയുള്ള കാലയളവിലെ കേന്ദ്രസർക്കാരിന്റെ വരവുചെലവുകണക്കുകളുടെ പ്രതിമാസ അവലോകനം

Posted On: 27 NOV 2020 4:56PM by PIB Thiruvananthpuram



2020 ഒക്ടോബർ മാസം വരെയുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിമാസ വരവുചെലവുകണക്കുകളുടെ പ്രധാന വിവരങ്ങൾ ചുവടെ ചേർക്കുന്നു:

2020
ഒക്ടോബർ വരെ ഇന്ത്യാ ഗവൺമെന്റിന് 7,08,300 കോടി രൂപ ലഭിച്ചു. (2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 31.54 ശതമാനമാണ് വരവായി ലഭിച്ചത്).

കാലയളവിൽ 2,97,174 കോടി രൂപ നികുതി വിഹിതം സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്. ഇത് മുൻവർഷത്തേക്കാൾ 69,697 കോടി കുറവാണ്.

ഇന്ത്യാ ഗവൺമെന്റിന്റെ മൊത്തം ചെലവ് 16,61,454 കോടി രൂപയാണ് (2020-21 ലെ അനുബന്ധ ബജറ്റ് എസ്റ്റിമേറ്റിന്റെ 54.61%). അതിൽ 14,64,099 കോടി റവന്യൂ അക്കൗണ്ടിലും, 1,97,355 കോടി രൂപ ക്യാപിറ്റൽ അക്കൗണ്ടിലുമാണ്. മൊത്തം റവന്യൂ ചെലവിൽ 3,33,456 കോടി രൂപ പലിശയടച്ചതും, 1,85,400 കോടി രൂപ പ്രധാന സബ്സിഡികൾ നല്കിയതുമാണ്.


****


(Release ID: 1676512) Visitor Counter : 174