പരിസ്ഥിതി, വനം മന്ത്രാലയം
പരിസ്ഥിതി സംരക്ഷണ, ജൈവവൈവിധ്യ സംരക്ഷണരംഗത്ത് സഹകരണം വർധിപ്പിക്കുന്നതിനായി ഇന്ത്യയും ഫിൻലൻഡും ധാരണാപത്രം ഒപ്പിട്ടു
Posted On:
26 NOV 2020 3:07PM by PIB Thiruvananthpuram
പരിസ്ഥിതി–ജൈവവൈവിധ്യ സംരക്ഷണത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും ഫിൻലൻഡും ഒപ്പുവച്ചു.
അന്തരീക്ഷ-ജല മലിനീകരണം തടയൽ, മാലിന്യ സംസ്കരണം, ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ പ്രോത്സാഹനം, കാർബൺ കുറഞ്ഞ മാർഗങ്ങൾ, വനങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ പരിപാലനം, കാലാവസ്ഥാ വ്യതിയാനം, സമുദ്ര-തീരദേശ വിഭവങ്ങളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഫിൻലാൻഡും തമ്മിലുള്ള പങ്കാളിത്തവും പിന്തുണയും വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച മാതൃകകൾ കൈമാറുന്നതിനുമുള്ള വേദിയാണ് ധാരണാപത്രം.
കേന്ദ്ര വനം പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവ്‌ദേക്കറും ഫിൻലാൻഡ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ക്രിസ്റ്റ മിക്കോനനും ധാരണാപത്രത്തിൽ വെർച്വലായി ഒപ്പിട്ടു.
പാരീസ് കരാറിന്റെ പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി ഇരു രാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കാൻ ധാരണാപത്രം തീർച്ചയായും പ്രതിജ്ഞാബദ്ധമാകുമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ജാവ്‌ദേക്കർ പറഞ്ഞു.
***
(Release ID: 1676085)
Visitor Counter : 235