തൊഴില്‍, ഉദ്യോഗ മന്ത്രാലയം

തൊഴിലിടങ്ങളിലെ സുരക്ഷ, തൊഴിലാളികളുടെ ആരോഗ്യം, ജോലി സാഹചര്യങ്ങൾ നിയമം  2020 ന്റെ കരട് രൂപം തൊഴിൽ മന്ത്രാലയം പുറത്തിറക്കി

Posted On: 20 NOV 2020 3:21PM by PIB Thiruvananthpuram

തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലാളികളുടെ ആരോഗ്യം ജോലി സാഹചര്യങ്ങൾ നിയമം  2020ന്റെ  കരട് രൂപം 2020 നവംബർ 19ന് തൊഴിൽ മന്ത്രാലയം വിജ്ഞാപനം ചെയ്തു

 കരട് നിയമത്തിൻ  മേലുള്ള പരാതികളും നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്. കരട് നിയമം വിജ്ഞാപനം ചെയ്ത തീയതിയ്ക്ക്  45 ദിവസത്തിനുള്ളിൽ ഇത് സമർപ്പിക്കണം


 തുറമുഖങ്ങളിൽ ജോലിചെയ്യുന്നവർ, നിർമ്മാണ തൊഴിലാളികൾ, ഖനികളിൽ ജോലി ചെയ്യുന്നവർ, അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ, കരാർ തൊഴിലാളികൾ, മാധ്യമപ്രവർത്തകർ, ശബ്ദ ദൃശ്യ  മേഖലയിൽ പ്രവർത്തിക്കുന്നവർ, സെയിൽസ് പ്രൊമോഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെ സുരക്ഷ ആരോഗ്യം ജോലി സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട  വ്യവസ്ഥകൾ കരട് നിയമത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കരട് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നു


1. നിയമം പ്രാബല്യത്തിൽ വന്ന്  മൂന്നുമാസത്തിനുള്ളിൽ എല്ലാ സ്ഥാപനങ്ങളിലെയും ജോലിക്കാർക്ക്, നിർദ്ദിഷ്ട മാതൃകയിലുള്ള അപ്പോയിൻമെന്റ് ലെറ്റർ. 

 *തുറമുഖങ്ങൾ വ്യവസായശാലകൾ ഖനികൾ നിർമ്മാണ മേഖല എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന, 45 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാർഷിക ആരോഗ്യ പരിശോധന തൊഴിൽ ദാതാവ് നടത്തേണ്ടതാണ്


 *അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്ക്  വർഷത്തിലൊരിക്കൽ നാട്ടിലേക്ക്  പോയി വരാനുള്ള ചിലവ്, ടോൾ ഫ്രീ ഹെല്പ് ലൈൻ നമ്പർ

 സ്ഥാപനങ്ങൾക്ക് സിംഗിൾ ഇലക്ട്രോണിക് രജിസ്ട്രേഷൻ, ലൈസൻസ്, വാർഷിക സമഗ്ര റിട്ടേണുകൾ


 അഞ്ചു വർഷത്തിലധികമായി ഒന്നിൽകൂടുതൽ സംസ്ഥാനങ്ങളിൽ കരാർ തൊഴിലാളികളെ വിതരണം ചെയ്യുന്ന കരാറുകാർക്ക് ദേശീയതലത്തിൽ ഒറ്റ  ലൈസൻസ്


 കരാർ തൊഴിലാളികൾക്കുള്ള വേതനം

 വേതന ത്തിനായി പരിഗണിക്കേണ്ട കാലാവധി കരാറുകാർക്ക് തീരുമാനിക്കാവുന്നതാണ്. എന്നാൽ ഇത് ഒരു മാസത്തിൽ കൂടാൻ പാടില്ല


 വേതനത്തിനായി പരിഗണിക്കുന്ന കാലാവധി അവസാനിച്ച ഏഴുദിവസത്തിനുള്ളിൽ വേതന വിതരണം നടത്തേണ്ടതാണ്


 ഇലക്ട്രോണിക് രീതിയിൽ മാത്രമേ വേതന വിതരണം നടത്താവൂ


 500 ഓ അതിൽകൂടുതലോ തൊഴിലാളികൾ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും സുരക്ഷാസമിതിയുടെ പ്രവർത്തനം നിർബന്ധമാക്കിയിട്ടുണ്ട്

 

****



(Release ID: 1674509) Visitor Counter : 767