വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

'ദി റിപ്പബ്ലിക്കൻ എത്തിക്' മൂന്നാം വാല്യം, 'ലോക്തന്ത്ര കേ സ്വർ' എന്നീ പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പ് കേന്ദ്ര മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ പ്രകാശനം ചെയ്തു

Posted On: 19 NOV 2020 5:42PM by PIB Thiruvananthpuram

‘ദി റിപ്പബ്ലിക്കൻ എത്തിക്' മൂന്നാം വാല്യം, 'ലോക്തന്ത്ര കേ സ്വർ' എന്നീ പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പ് കേന്ദ്ര വാർത്ത വിതരണ  പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ പ്രകാശനം ചെയ്തു. രാഷ്ട്രപതി എന്ന പദവിയിലെ മൂന്നാം വർഷത്തിൽ, ശ്രീ രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗങ്ങളിൽ തെരഞ്ഞെടുത്തവയുടെ സമാഹാരമാണ് 'ദി റിപ്പബ്ലികൻ എത്തിക്' മൂന്നാം വാല്യം. പല വിഷയങ്ങളിലും രാഷ്ട്രപതി പ്രചോദനാത്മകമായ പ്രസംഗങ്ങൾ നടത്തിയതായി പുസ്തകം പ്രകാശനം ചെയ്ത മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ പറഞ്ഞു പറഞ്ഞു. കോവിഡ് 19 നെ തിരായ രാജ്യത്തിന്റെ പോരാട്ടം മുതൽ രാജ്യത്തിന്റെ അതിർത്തി കാക്കാനുള്ള ധീരമായ പരിശ്രമങ്ങൾ വരെ വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രസംഗങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് എല്ലാവർക്കും റഫറൻസ് മാനുവലായി ഉപയോഗിക്കാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

 

പുസ്തകങ്ങളുടെ അച്ചടി പതിപ്പ് പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിങ് പ്രകാശനം ചെയ്തു.എല്ലാ പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും പുസ്തകം ലഭ്യമാണ്. പുസ്തകത്തിൽ, 8 വിഭാഗങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്ന 57 പ്രസംഗങ്ങൾ, നവ ഇന്ത്യ നിർമാണത്തിനായുള്ള രാഷ്ട്രപതിയുടെ ആശയങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഊർജസ്വല ഇന്ത്യക്കായുള്ള അദ്ദേഹത്തിന്റെ ദർശനങ്ങളും പ്രതിഫലിപ്പിക്കുന്നു.

***



(Release ID: 1674115) Visitor Counter : 159