ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ആഗോള ശൗചാലയ ദിനം ആചരിച്ചു

Posted On: 19 NOV 2020 3:58PM by PIB Thiruvananthpuramകേന്ദ്ര ഭവന നിർമ്മാണ-നഗരകാര്യ സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി മാലിന്യസംസ്കരണ തൊഴിലാളി സുരക്ഷ ചാലഞ്ചിന് രാജ്യത്ത് തുടക്കമിട്ടു. ആഗോള ശൗചാലയ ദിനാചരണത്തിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച വെബ്ബിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

2021 ഏപ്രിൽ 30 ഓടെ രാജ്യത്തെ 243 നഗരങ്ങളിലെ ഓടകൾ, ശൗചാലയ മാലിന്യങ്ങൾ എന്നിവയുടെ ശുചീകരണം പൂർണ്ണമായും യന്ത്രവൽക്കരിക്കാൻ വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ ചടങ്ങിൽ പ്രതിജ്ഞയെടുത്തു. ചീഫ് സെക്രട്ടറിമാർ, സംസ്ഥാന മിഷൻ ഡയറക്ടർമാർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

രാജ്യത്തെ ശുചീകരണത്തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാൻ തങ്ങളാൽ കഴിയുന്ന നടപടികൾ സ്വീകരിക്കാനും അപകടങ്ങൾക്കെതിരെ ജാഗരൂകത പാലിക്കാനും ശ്രീ പുരി ജനങ്ങളോട് അഭ്യർത്ഥിച്ചു.

തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം നൽകാനും, ശുചീകരണ പ്രവർത്തനങ്ങൾ യന്ത്രവൽക്കരിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനവും, ജനങ്ങൾക്കിടയിലെ ബോധവൽക്കരണവും ചാലഞ്ച് ലക്ഷ്യമിടുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന നഗരങ്ങളുടെ അവലോകനം 2021 മെയിൽ ഒരു സ്വതന്ത്ര ഏജൻസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതാണ്. മത്സരത്തിന്റെ അന്തിമഫലം 2021 ഓഗസ്റ്റ് 15 ന് പ്രഖ്യാപിക്കും.

****(Release ID: 1674051) Visitor Counter : 241