സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം

MoSPI യുടെ പരിഷ്കരിച്ച വെബ്സൈറ്റ്

Posted On: 18 NOV 2020 5:49PM by PIB Thiruvananthpuram

 

 ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കാര്യാലയമായ (NSO), സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലീമന്റേഷൻ  മന്ത്രാലയത്തിന്റെ പുതുക്കിയ വെബ്സൈറ്റ് mospi.gov.in എന്ന URL ഇൽ ലഭ്യമാണ്.

മെച്ചപ്പെട്ട വിവരശേഖരണവും പ്രവർത്തനവും ഉറപ്പാക്കുന്ന പുതിയ വെബ്സൈറ്റ് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആണ് തയ്യാറാക്കിയിരിക്കുന്നത്. മൊബൈൽ ഉപകരണങ്ങളിലും ഉപയോഗിക്കാനാവുന്ന വെബ്സൈറ്റ് അംഗപരിമിത സൗഹൃദവുമാണ്.

ഉപഭോക്താക്കൾക്ക് സമഗ്രവും മികച്ചതുമായ ഡിജിറ്റൽ അനുഭവം നൽകുന്നത് ലക്ഷ്യമിട്ടാണ് വെബ്സൈറ്റ് പരിഷ്കരിച്ചിരിക്കുന്നത്. തങ്ങളുടെ അനുഭവങ്ങൾ സന്ദർശകർക്ക് പങ്കു വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വെബ്സൈറ്റിൽ ഉടനീളം ലഭ്യമാക്കിയിരിക്കുന്ന ഷെയർ ബട്ടനിലൂടെ സമൂഹമാധ്യമങ്ങൾ ആയ ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡ് ഇൻ തുടങ്ങിയവയിൽ വെബ്സൈറ്റിലെ വിവരങ്ങൾ സന്ദർശകർക്ക് പങ്കുവയ്ക്കാം.

****  


(Release ID: 1673779) Visitor Counter : 153