പ്രധാനമന്ത്രിയുടെ ഓഫീസ്
ധനകാര്യ കമ്മിഷന്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Posted On:
16 NOV 2020 7:10PM by PIB Thiruvananthpuram
പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും ചേര്‍ന്ന് 2021-22 മുതല്‍ 2025-26 വരെയുള്ള കാലത്തേയ്ക്കുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് സമര്‍പ്പിച്ചു. കമ്മിഷന്‍ 2020 നവംബര്‍ 4ന് റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു.
ചെയര്‍മാന്‍ ശ്രീ എന്‍.കെ.സിംഗും അംഗങ്ങളായ ശ്രീ അജയ് നാരായണ്‍ത്സാ, പ്രൊഫ: അനൂപ് സിംഗ്, ഡോ: അശോഷ് ലാഹിരി, ഡോ: രമേശ് ചന്ദും കമ്മിഷന്റെ സെക്രട്ടറി ശ്രീ അരവിന്ദ് മെഹ്ത്തയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നു.
കേന്ദ്ര ധനമന്ത്രിക്ക് കമ്മിഷന്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഭരണഘടനാ അനുശാസിക്കുന്ന പ്രകാരം റിപ്പോര്‍ട്ടും വിശദീകരണകുറിപ്പും സഹിതം എ.ടി.ആര്‍ വഴിയിലൂടെ സഭയുടെ മേശപ്പുറത്ത് വയ്ക്കും.



***
(Release ID: 1673467)
Visitor Counter : 193
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada