ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളത് 4.85 ലക്ഷത്തില്‍ താഴെപ്പേര്‍
പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരേക്കാള്‍ കൂടുതല്‍
Posted On:
13 NOV 2020 12:34PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളത് 4,84,547 പേരാണ്. ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 5 ലക്ഷത്തിനു താഴെ നിലനില്‍ക്കുന്നത്. ആകെ രോഗബാധിതരുടെ 5.55% മാത്രമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,879 പേര്‍ക്കാണു രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 49,079 പേരാണ്. ദിവസേനയുള്ള പുതിയ രോഗബാധിതരേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം. 41 ദിവസമായി ഈ പ്രവണത തുടരുകയാണ്.
രാജ്യത്തെ ആകെ കോവിഡ് രോഗമുക്തര്‍ 81,15,580 ആണ്. രോഗമുക്തിനിരക്ക് 92.97%. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് 76,31,033 ആയി.
പുതുതായി രോഗമുക്തരായവരില്‍ 77.83 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കൂടുതല്‍ രോഗമുക്തര്‍ മഹാരാഷ്ട്രയിലാണ്- 7,809. സംസ്ഥാനത്താട്ടാകെ 16,05,064 പേര്‍ രോഗമുക്തരായി.
പുതിയ രോഗബാധിതരില്‍ 76.25 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്- 7,053. കേരളത്തില്‍ 5,537 പുതിയ കേസുകളും മഹാരാഷ്ട്രയില്‍ 4,496 പുതിയ കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 547 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 80 ശതമാനത്തോളം (79.34%) പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.
രാജ്യത്തെ പുതിയ കോവിഡ് മരണങ്ങളില്‍ 22.3 ശതമാനവും മഹാരാഷ്ട്രയിലാണ് (122 മരണം).ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 104 പേരും 54 പേരും മരണപ്പെട്ടു.
***
(Release ID: 1672629)
Visitor Counter : 206
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada