പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
ഐ.ആര്‍.ഇ.ഡി.എ യുടെ വരുമാനം 17 ശതമാനം വര്‍ധിച്ച് 2372 കോടി രൂപയായി
വാര്‍ഷിക പൊതുയോഗം ന്യൂഡല്‍ഹിയില്‍ നടന്നു
प्रविष्टि तिथि:
12 NOV 2020 12:30PM by PIB Thiruvananthpuram
കേന്ദ്ര നവ, പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി ലിമിറ്റഡ് (ഐ.ആര്‍.ഇ.ഡി.എ) 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2372 കോടി രൂപയുടെ വരുമാനം നേടി. മൊത്തവരുമാനത്തില്‍ 17 ശതമാനം വര്‍ധനയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപനം നേടിയത്.

കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ക്ക് അംഗീകാരം നല്‍കി. ഐ.ആര്‍.ഇ.ഡി.എ-യുടെ 33-ാമത് വാര്‍ഷിക പൊതുയോഗമാണ് ഇന്നലെ നടന്നത്.
അധികമായി 5673 മെഗാവാട്ട് ശേഷി കൈവരിക്കുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐ.ആര്‍.ഇ.ഡി.എ 12,696 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. 8,785 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.
വാര്‍ഷിക പൊതുയോഗത്തെ ഐ.ആര്‍.ഇ.ഡി.എ സിഎംഡി ശ്രീ പ്രദീപ് കുമാര്‍ ദാസ് അഭിസംബോധന ചെയ്തു. ഗവണ്‍മെന്റിന്റെ വിവിധ നയ സംരംഭങ്ങളായ പിഎം-കുസും പദ്ധതി, സൂര്യപ്രകാശത്തില്‍ നിന്നും കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, ജൈവ ഇന്ധനങ്ങളുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഊര്‍ജ്ജമേഖലയുടെ സ്രോതസുകള്‍ സംബന്ധിച്ച ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ശ്രീ. പ്രദീപ് കുമാര്‍ ദാസ് പറഞ്ഞു.
***
(रिलीज़ आईडी: 1672268)
आगंतुक पटल : 139