നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
പുത്തൻതലമുറ ശേഷി സാധ്യതകൾ വർധിപ്പിക്കാനായി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം
Posted On:
06 NOV 2020 4:38PM by PIB Thiruvananthpuram
രാജ്യത്തെ യുവാക്കൾക്കിടയിൽ പുത്തൻതലമുറ ശേഷി പരിചയം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അതത് പരിശീലന കേന്ദ്രങ്ങളിൽ പുത്തൻ തലമുറ പാഠ്യ രീതികൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് സംസ്ഥാന ഭരണകൂടങ്ങളോട് നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയം ആവശ്യപ്പെട്ടു
മാറുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യയോട് ചേർന്നു കൊണ്ട്, നൈപുണ്യ ശേഷി സ്വന്തമായ തൊഴിലാളികൾക്കായുള്ള പ്രാദേശിക ലഭ്യത ഉറപ്പാക്കാനും, ദേശീയ അന്തർദേശീയ വിപണികളിലെ ഇന്ത്യൻ തൊഴിലാളികളുടെ സാന്നിധ്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം
രാജ്യമെമ്പാടും വൊക്കേഷണൽ പരിശീലന പ്രവർത്തനങ്ങളുടെ ഏകോപന -വികസന പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ് (DGT) , ഇതിന് ആവശ്യമായ എല്ലാ സാങ്കേതിക പിന്തുണയും സംസ്ഥാനങ്ങൾക്ക് ഉറപ്പാക്കും
പുത്തൻതലമുറ ശേഷി കളിൽ പരിചയമുള്ള അധ്യാപകർക്കായുള്ള പരിശീലന പ്രവർത്തനങ്ങൾ, അതുമായി ബന്ധപ്പെട്ട നൂതന ആശയങ്ങളുടെ രൂപീകരണം തുടങ്ങിയവ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴിലെ പരമോന്നത സ്ഥാപനമായ DGT ഉറപ്പാക്കും
ഇതിന്റെ ഭാഗമായി സ്മാർട്ട് അഗ്രികൾച്ചർ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, നിർമ്മിതബുദ്ധി തുടങ്ങിയ പുത്തൻതലമുറ കോഴ്സുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള 13 നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കുകൾക്ക് DGT രൂപം നൽകിയിരുന്നു. ആറു മാസം മുതൽ രണ്ടു വർഷം വരെ ദൈർഘ്യമുള്ളതാണ് ഈ പരിശീലന പരിപാടികൾ.
***
(Release ID: 1670717)
Visitor Counter : 173