ഉപരാഷ്ട്രപതിയുടെ കാര്യാലയം

ശ്രീരാമന്റെ ദർശനങ്ങളിൽ നിന്നും ജീവിതത്തിൽ നിന്നും പാഠം പഠിക്കാനും അദ്ദേഹം കാട്ടിയ നന്മയുടെ പാതയിലൂടെ മുന്നേറാനും ശ്രദ്ധിക്കണമെന്ന് ഉപരാഷ്ട്രപതി

Posted On: 06 NOV 2020 11:21AM by PIB Thiruvananthpuram

ശ്രീരാമന്റെ ദർശനങ്ങളിൽ നിന്നും ജീവിതത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും, വിജയപ്രദവും തൃപ്തികരവും ആയ ഒരു ജീവിതത്തിനായി അദ്ദേഹം മുന്നോട്ടുവെച്ച പാതയിലൂടെ മുന്നേറാനും പുതുതലമുറയോട് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു.

 

“തവാസ്മി: ജീവിതവും ശേഷികളും രാമായണത്തിലൂടെ” എന്ന പുസ്തകം വെർച്ച്വൽ സാങ്കേതിക വിദ്യയിലൂടെ പ്രകാശനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.

 

ഇന്ത്യയുടെ ഏകീകൃത സാംസ്കാരിക പാരമ്പര്യത്തിൽ അന്തർലീനമായിരിക്കുന്ന മരണമില്ലാത്ത ഇതിഹാസമാണ് രാമായണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

വർഷങ്ങൾ നീണ്ട ഗവേഷണത്തിന് ശേഷം ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന് 4 പതിപ്പുകളുണ്ട്.

 

രാമായണകഥയെ ഒരു അച്ഛനും മകളും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സരളമായ ആഖ്യാനരീതിയ്ക്ക് പുറമെ, നിരവധി പരിശീലന പാഠങ്ങൾ പുസ്തകത്തെ ആകർഷകമാക്കുന്നു.

 

***



(Release ID: 1670606) Visitor Counter : 134